സീറ്റൊഴിവ്, സിവിൽ സർവീസസ് പരീക്ഷാ പരിശീലനം, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ  

Jul 21, 2022 at 4:42 pm

Follow us on


SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (2022 അഡ്മിഷൻ) ബാച്ചിലേക്ക് എസ്.സി. വിഭാഗത്തിലും ഇതര വിഭാഗങ്ങളിലും സീറ്റുകൾ ഒഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 25, 26 തീയതികളിൽ സർവ്വകലാശാല കൺവെർജെൻസ് അക്കാഡമിയ കോംപ്ലക്‌സിലുള്ള വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 9446459644 എന്ന നമ്പറിൽ ബന്ധപ്പെടുക.👇🏻👇🏻

\"\"


 
പ്രാക്ടിക്കൽ പരീക്ഷ
 
നാല്, അഞ്ച് സെമസ്റ്റർ ബി.വോക്് റിന്യുവബിൾ എനർജി, റിന്യുവബിൾ എനർജി മാനേജ്‌മെന്റ് (2015-2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) ഏപ്രിൽ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 25, 26 തീയതികളിൽ കാലടി ശ്രീ ശങ്കര കോളേജിൽ വച്ച് നടത്തും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ്.👇🏻👇🏻


 
വൈവാ വോസി
 
ആറാം സെമസ്റ്റർ ബി.എസ്.സി. കളിനറി ആർട്ട്‌സ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) ജൂൺ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 29 ന് സൂര്യനെല്ലി മൗണ്ട് റോയൽ കോളേജിൽ വച്ച് നടത്തും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ്.👇🏻👇🏻

\"\"

സ്‌പോട്ട് അഡ്മിഷൻ
 

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022-23 പ്രിലിംസ് കം മെയിൻസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഒഴിവുള്ള സീറ്റുകളിൽ ഈ മാസം 25 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  എസ്.എസ്.എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 20000, മറ്റുള്ളവർക്ക് 40000 ആണ് ഫീസ് നിരക്ക്.  നിലിവിൽ മറ്റ് കോഴ്‌സുകൾ ചെയ്യുന്നവർക്കും ജോലിയുള്ളവർക്കുമായി ഓൺലൈൻ ബാച്ച് ഉണ്ടായിരിക്കും.  താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകുക.  കൂടുതൽ വിവരങ്ങൾക്ക് 9188374553, 9846802869 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News