editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്,പിഎച്ച്ഡി പ്രവേശനം, റിഫ്രഷർ കോഴ്സ്: കണ്ണൂർ സർവകലാശാല വാർത്തകൾTATA, HCL റിക്രൂട്ട് -ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാം: പ്ലസ്ടു പാസ്സായവർക്ക് അവസരംസംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും: പൊതുവിദ്യാഭ്യാസ ഡയറക്ടർദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾഅവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾസംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ഒക്ടോബർ 3എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ്: 1000ൽ അധികം ഒഴിവുകൾ

വിനോദയാത്രകള്‍ക്ക് രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ വേണ്ട; കര്‍ശന നിര്‍ദേശങ്ങളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍

Published on : July 14 - 2022 | 3:11 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

ജമാല്‍ ചേന്നര

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനറുടെ ഉത്തരവ്. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ വിനോദയാത്രക്ക് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഇത്തരം വാഹനങ്ങളാണ് ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് ഉപയോഗിക്കുന്നതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും ഇത്തരം വാഹനങ്ങള്‍

അപകടത്തില്‍ പെടുന്നുണ്ട്. ഇത്തരം വാഹങ്ങള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. മാത്രമല്ല ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഹൈക്കോടതി നിര്‍ദേശമുള്ളതായും ഉത്തരവില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്കായി നിയമാനുസൃതം സര്‍വീസ് നടത്തുന്നതും അനാവശ്യ രൂപമാറ്റം വരുത്താത്തതുമായ കോണ്‍ട്രാക്ട് കാര്യേജുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി, ടെക്ക്‌നിക്കല്‍

എജുക്കേഷന്‍, മെഡിക്കല്‍ എജുക്കേഷന്‍, ഹയര്‍ എജുക്കേഷന്‍ ഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ യാത്രയ്ക്ക് രക്ഷിതാക്കളുടെ അറിവോ സമ്മതമോ അനിവാര്യമാണെന്ന് ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് റീജിനല്‍ ട്രാന്‍സ്‌പോര്‍്ട്ട് ഓഫിസര്‍, ജോ. ആര്‍.ടി.ഒ എന്നിവരെ വിവരം അറിയിക്കുന്നത് ഉചിതമാണെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ മാസം കൊല്ലം പെരുമണ്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രക്ക് മുന്നോടിയായി ബസിനു

മുകളില്‍ പൂത്തിരി കത്തിച്ചത് വന്‍വിവാദമായിരുന്നു. തുടര്‍ന്ന് ബസിനെതിരെ മോട്ടോര്‍വാഹന വകുപ്പ് ശക്തമായ നടപടികളെടുത്തിരുന്നു. മുന്‍ വര്‍ഷങ്ങളിലും വിവാദ യാത്രകള്‍ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പെരുമണ്‍കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രക്കിടെയായിരുന്നു പൂത്തിരി കത്തിക്കല്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥികളെ ആവേശത്തിലാക്കാന്‍ ബസ് ജീവനക്കാര്‍ പൂത്തിരി കത്തിക്കുകയായിരുന്നു. തീ ബസിന് മുകളിലേക്ക് പടര്‍ന്നെങ്കിലും പെട്ടെന്ന്

അണച്ചതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

0 Comments

Related News