SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് വിദ്യാലയങ്ങൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രഫഷനൽ കോളേജുകൾ, ICSE/CBSE സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുകയും ജലാശയങ്ങൾ 👇🏻👇🏻
കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 11 തിങ്കൾ ) കാസകർകോട് ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി പ്രഖ്യാപിച്ച (എസ്എസ്എൽസി സേ പരീക്ഷ ഉൾപ്പെടെയുള്ള )പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.