editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

സ്കൂളുകളിൽ പരിശോധന തുടങ്ങുന്നു: പരാതിപ്പെട്ടി സ്ഥാപിച്ചില്ലെങ്കിൽ നടപടി 

Published on : July 11 - 2022 | 1:06 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരാതികൾ അവർക്ക് ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള ‘പരാതിപ്പെട്ടി’ സ്ഥാപിക്കാത്ത സ്കൂളുകൾക്കെതിരെ നടപടി വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഭൂരിഭാഗം വിദ്യാലയങ്ങളിലും 👇🏻👇🏻

പരാതിപ്പെട്ടി സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവുപ്രകാരം നടപടി കർശനമാക്കുന്നത്. വിദ്യാർത്ഥികളുടെ എല്ലാ തരത്തിലുമുള്ള പരാതികളും അറിയിക്കാൻ സ്കൂൾ ഓഫീസിനോടു ചേർന്ന് പരാതിപ്പെട്ടി സ്ഥാപിക്കണം എന്നാണ് നിർദേശം. ദേശീയ

വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബാലാവകാശ കമ്മിഷനും ഈ സംവിധാനം നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കർശന ഉത്തരവിറക്കിയിട്ടും പല വിദ്യാലയങ്ങളും നടപ്പാക്കിയിട്ടില്ല. 👇🏻👇🏻

സ്കൂളുകളിൽ പരാതികൾ ലഭിക്കാറില്ല എന്ന് പല അധ്യാപകരും പറയുമ്പോൾ പരാതി നൽകാനുള്ള സാഹചര്യമില്ലാത്തതാണ് പ്രശ്നമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ചില സ്കൂളുകളിൽ നേരത്തെ സ്ഥാപിച്ച പെട്ടികൾ തുരുമ്പെടുത്ത നിലയിലുമാണ്. കോവിഡിനു ശേഷമാണ് മിക്ക സ്കൂളുകളിലും പെട്ടികൾ ഇല്ലാതായത്. പോലീസ് നേരിട്ട് സ്ഥാപിച്ചിരുന്ന പല പെട്ടികളും ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ചില
സ്കൂളുകളിലെ അധികൃതരുടെ വിശദീകരണം.

പരാതിപ്പെട്ടി  സ്ഥാപിക്കാത്ത ഗവ., എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളുടെ വിവരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നത്. കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ വികസിപ്പിച്ചെടുത്ത ‘പോക്സോ ഓൺലൈൻ ഇ-പരാതിപ്പെട്ടി’ കളുടെ അവസ്ഥയും ഇതോടൊപ്പം പരിശോധിക്കും. നിർദേശം നടപ്പക്കാത്ത വിദ്യാലയങ്ങൾ കണ്ടെത്താൻ അതത് വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിക്കും.

എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കണം എന്നാണ് നിർദേശം.

0 Comments

Related News