പ്രധാന വാർത്തകൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടിസ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസലിങും മോപ്പ് അപ്പ് അലോട്ട്മെന്റും

സ്കൂളുകളിൽ പരിശോധന തുടങ്ങുന്നു: പരാതിപ്പെട്ടി സ്ഥാപിച്ചില്ലെങ്കിൽ നടപടി 

Jul 11, 2022 at 1:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരാതികൾ അവർക്ക് ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള \’പരാതിപ്പെട്ടി\’ സ്ഥാപിക്കാത്ത സ്കൂളുകൾക്കെതിരെ നടപടി വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഭൂരിഭാഗം വിദ്യാലയങ്ങളിലും 👇🏻👇🏻

\"\"

പരാതിപ്പെട്ടി സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവുപ്രകാരം നടപടി കർശനമാക്കുന്നത്. വിദ്യാർത്ഥികളുടെ എല്ലാ തരത്തിലുമുള്ള പരാതികളും അറിയിക്കാൻ സ്കൂൾ ഓഫീസിനോടു ചേർന്ന് പരാതിപ്പെട്ടി സ്ഥാപിക്കണം എന്നാണ് നിർദേശം. ദേശീയ

\"\"

വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബാലാവകാശ കമ്മിഷനും ഈ സംവിധാനം നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കർശന ഉത്തരവിറക്കിയിട്ടും പല വിദ്യാലയങ്ങളും നടപ്പാക്കിയിട്ടില്ല. 👇🏻👇🏻

സ്കൂളുകളിൽ പരാതികൾ ലഭിക്കാറില്ല എന്ന് പല അധ്യാപകരും പറയുമ്പോൾ പരാതി നൽകാനുള്ള സാഹചര്യമില്ലാത്തതാണ് പ്രശ്നമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ചില സ്കൂളുകളിൽ നേരത്തെ സ്ഥാപിച്ച പെട്ടികൾ തുരുമ്പെടുത്ത നിലയിലുമാണ്. കോവിഡിനു ശേഷമാണ് മിക്ക സ്കൂളുകളിലും പെട്ടികൾ ഇല്ലാതായത്. പോലീസ് നേരിട്ട് സ്ഥാപിച്ചിരുന്ന പല പെട്ടികളും ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ചില
സ്കൂളുകളിലെ അധികൃതരുടെ വിശദീകരണം.

\"\"

പരാതിപ്പെട്ടി  സ്ഥാപിക്കാത്ത ഗവ., എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളുടെ വിവരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നത്. കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ വികസിപ്പിച്ചെടുത്ത \’പോക്സോ ഓൺലൈൻ ഇ-പരാതിപ്പെട്ടി\’ കളുടെ അവസ്ഥയും ഇതോടൊപ്പം പരിശോധിക്കും. നിർദേശം നടപ്പക്കാത്ത വിദ്യാലയങ്ങൾ കണ്ടെത്താൻ അതത് വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിക്കും.

\"\"

എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കണം എന്നാണ് നിർദേശം.

\"\"

Follow us on

Related News