പുതുപൊന്നാനി: വിദ്യാർഥികളിലെ കലാ, സാഹിത്യ അഭിരുചി വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ തുടക്കമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മാപ്പിളപ്പാട്ട് ഗായകൻ ഷിഹാബ് പാലപ്പെട്ടി നിർവഹിച്ചു. വിദ്യാർഥി മിഥിലാജ് അധ്യക്ഷത വഹിച്ചു. സ്കൂളിന് പുതുതായി തയ്യാറാക്കിയ ലോഗോ വാർഡ് കൗൺസിലർ എ. ബാത്തിഷ പ്രകാശനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ലോഗോ ഡിസൈൻ ചെയ്ത എൻ.വി. ശുഹൈബിന് ഉപഹാരം കൈമാറി. 👇🏻👇🏻
സീനിയർ അധ്യാപകൻ ധനദാസ്, വിദ്യാരംഗം കൺവീനർ ശില്പ, വിദ്യാർഥി നിബ്രാസുൽഹഖ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.