പ്രാക്ടിക്കൽ, മാർക്ക് ലിസ്റ്റ്, പരീക്ഷാഫീസ്: കേരള യൂണിവേഴ്സിറ്റി വാർത്തകൾ

Jun 29, 2022 at 7:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

തിരുവനന്തപുരം: കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (b) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ 4 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

മാർക്ക് ലിസ്റ്റ്
കേരള സർവകലാശാലയുടെ 2021 ആഗസ്റ്റിലെ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.ബി.എ. സ്പെഷ്യൽ പരീക്ഷയുടെ കരട് മാർക്ക് ലിസ്റ്റ് വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യ
മാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി ജൂലൈ 8വരെ അപേക്ഷിക്കാം.👇🏻👇🏻

\"\"

പരീക്ഷാഫീസ്
കേരള സർവകലാശാലയുടെ രണ്ടാം വർഷ ബി.ബി.എ. (ആന്വൽ സ്കീം
പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ – 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 8വരെയും 150 രൂപ പിഴയോടെ ജൂലൈ 13 വരെയും 400 രൂപ പിഴയോടെ ജൂലൈ 15വരെയും ഓലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല 2022 ജൂലൈയിൽ നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ മാസ്റ്റർ
ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് (2020 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 4 വരെയും 150 രൂപ പിഴയോടെ ജൂലൈ 7 വരെയും 400 രൂപ പിഴയോടെജൂലൈ 8 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻👇🏻

\"\"

അഡ്വാൻസ്ഡ് പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (APGDEC)

കേരള സർവകലാശാല ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന “അഡ്വാൻസ്ഡ് പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (APGDEC) പാർട്ട്ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം, ഫീസ്: 8175+പരീക്ഷാഫീസ്, കാലയളവ് ഒരു വർഷം തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 5.30 മുതൽ 7.30 വരെ). താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർവകലാശാല ക്യാഷ് കൗണ്ടറിലോ ഓൺലൈനായോ മുപ്പത് രൂപ ഒടുക്കിയ ചെലാൻ ഇംഗ്ലീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്. അപേക്ഷകൾ ജൂലൈ 11 വരെ ഇംഗ്ലീഷ് പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.

\"\"

Follow us on

Related News