editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ: മന്ത്രി വി.ശിവൻകുട്ടിസംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: മലപ്പുറം രണ്ടാം സ്ഥാനത്ത്ചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഎയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾസ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറംകരസേനയില്‍ 90ഒഴിവ്: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാംഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എഞ്ചിനീയര്‍: 68ഒഴിവുകള്‍

വിദ്യാലയ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ മുൻകരുതൽ പരിശോധനയും രഹസ്യ നിരീക്ഷണവുമെന്ന് എക്സൈസ് മന്ത്രി നിയമസഭയിൽ; ‘നേർക്കൂട്ടം’, ‘ശ്രദ്ധ’ പദ്ധതികൾ സാങ്കേതിക സർവകലാശാല കോളജുകളിലേക്കും

Published on : June 27 - 2022 | 8:09 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗമുള്ള മയക്കുമരുന്ന് വരവ് തടയാൻ റെയിൽവേ പൊലിസുമായി ചേർന്ന് ട്രെയിനുകളിലും, കോസ്റ്റ്ഗാർഡ്,

കോസ്റ്റൽ പൊലീസ് എന്നിവരുമായി ചേർന്ന് കടലിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റംസുമായി ചേർന്നും പരിശോധന നടത്തിവരുന്നതായി മന്ത്രി അറിയിച്ചു. എം എൽ എ മാരായ എം മുകേഷ്, ഡി കെ മുരളി, കാനത്തിൽ ജമീല, എം എസ് അരുൺ കുമാർ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും, മദ്യ-മയക്കുമരുന്ന് വിൽപ്പന നടക്കുന്നെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തും പൊലീസുമായി ചേർന്ന് പരിശോധന നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ലഹരി

ഉപയോഗവും കുറ്റകൃത്യങ്ങളും തടയാൻ മുൻകരുതൽ പരിശോധനയും രഹസ്യ നിരീക്ഷണവും നടത്തിവരുന്നു. വനാതിർത്തികളിൽ വനം റവന്യൂ പൊലീസ് വകുപ്പുകളുമായി ചേർന്നും സംയുക്ത പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫലപ്രദമായ പ്രവർത്തനം നടത്തിവരുന്നു. വാർഡ് അടിസ്ഥാനത്തിൽ വിമുക്തി കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കോളേജിലും സ്‌കൂളിലും ലഹരിവിരുദ്ധ

ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളുകളിൽ ഉണർവ്വ്, കോളേജുകളിൽ നേർക്കൂട്ടം, ഹോസ്റ്റലുകളിൽ ശ്രദ്ധ എന്ന പേരിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സാങ്കേതിക സർവ്വകലാശാലയിലെ കോളേജുകളിൽ ഉൾപ്പെടെ നേർക്കൂട്ടവും ശ്രദ്ധയും രൂപീകരിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഇതിന് പുറമേ സ്‌കൂളിലും കോളേജിലും കൗൺസിലിംഗും ലഭ്യമാക്കുന്നുണ്ട്. സൈക്കോളജി, സോഷ്യോളജി യോഗ്യതയുള്ള എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഇതിനായി നിംഹാൻസ് മുഖേന പരിശീലനം നൽകുന്നുണ്ടെന്നും

മന്ത്രി അറിയിച്ചു. ലഹരിക്ക് അടിമയായവർക്ക് ചികിത്സ നൽകാൻ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും, തിരുവനന്തപുരം ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡീ അഡിക്ഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ കൗൺസിലിംഗ് സെന്ററുകൾ മുഖേന കൗൺസിലിംഗ് നൽകിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

0 Comments

Related News