editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാളത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽബിരുദ പ്രവേശനം, വിവിധ പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്: അപേക്ഷ നവംബർ 15വരെകാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എജ്യുക്കേഷൻ: ബിരുദ, ബിരുദാനന്തര ബിരുദ അപേക്ഷപരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾതാത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: നാളെ വൈകിട്ടുവരെ പരാതികൾ അറിയിക്കാംഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’: പഠനം സുഗമമാക്കാൻ പുതിയ സംവിധാനംഒരേസമയം ഇരട്ട ബിരുദപഠനം: ഈവർഷം മുതൽ ആരംഭിക്കാൻ യുജിസി നിർദേശം

സംസ്ഥാനത്തെ സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം കർശനമായി നടപ്പാക്കാൻ ഉത്തരവ്

Published on : June 26 - 2022 | 2:04 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം കർശനമായി നടപ്പാക്കാൻ ഉത്തരവ്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു👇🏻👇🏻


1) ഭിന്നശേഷി സംവരണം ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങൾ 07/02/1996 മുതൽ 18/04/2017 വരെ നടത്തിയ നിയമനങ്ങളിൽ 3% വും 19/04/2017 മുതൽ നടത്തിയ നിയമനങ്ങളിൽ 4%വും ബാക്ക് ലോഗ് ഒഴിവുകളായി കണക്കാക്കി 08/11/2021 മുതൽ ഒഴിവു വരുന്ന തസ്തികകളിൽ സംവരണം നടപ്പാക്കേണ്ടതാണ്. നിലവിൽ ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുണ്ട് എങ്കിൽ ആ നിയമനങ്ങൾ ബാക്ക് ലോഗിൽ കുറവ് വരുത്താവുന്നതാണ്.
2) ഭിന്നശേഷി സംവരണം ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങൾ 07/02/1996 മുതൽ 18/04/2017 വരെ നടത്തിയ നിയമനങ്ങൾക്ക് ആനുപാതികമായി ഭിന്നശേഷിക്കാർക്കായുള്ള 3%
നിയമനത്തിനായി 33 വീതമുള്ള ഓരോ ബ്ലോക്കിലും 19/04/2017 മുതലുള്ള നിയമനങ്ങളിൽ 4%നിയമനത്തിനായി 25 വീതമുള്ള ഓരോ ബ്ലോക്കിലും ആദ്യ തസ്തിക ഭിന്നശേഷിക്കാർക്കായി
ചെയ്ത് റിസർവേഷൻ റോസ്റ്റർ റൊട്ടേഷൻ അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്.👇🏻👇🏻


മുൻഗണനാക്രമം
(1) കാഴ്ച പരിമിതർ
(2) ശ്രവണ പരിമിതർ
(3അംഗവൈകല്യമുള്ളവർ
(4)ലോക്കാമോട്ടർ ഡിസബിലിറ്റി/സെറിബ്രൽ പാൾസി എന്ന രീതിയിലാകണം.
3) റൊട്ടേഷൻ വ്യവസ്ഥ പ്രകാരം അദ്ധ്യാപക അനദ്ധ്യാപക തസ്തികയിലെ ഏത്
വിഭാഗത്തിൽപ്പെട്ട തസ്തികകളെ ഭിന്നശേഷി സംവരണത്തിൽ ഉൾപ്പെടുത്തുമെന്ന് 25.08.2020-e GO(P) No. 19/2020/SJD, 07/05/2019-ലെ GO(P) No.5/19/SJD എന്നീ ഉത്തരവുകൾ പ്രകാരം സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കിയിരുന്നു. അതുപ്രകാരം അർഹതപ്പെട്ട വിഷയങ്ങൾക്ക് സംവരണം ലഭിക്കുന്ന രീതിയിൽ റൊട്ടേഷനിൽ വേണം നിയമനം നടത്തേണ്ടത്.👇🏻👇🏻


4) റൊട്ടേഷനടിസ്ഥാനത്തിൽ തസ്തിക നിശ്ചയിക്കുമ്പോൾ നിലവിൽ 4% ഭിന്നശേഷിക്കാരുള്ള വിഭാഗത്തിലെ തസ്തിക തന്നെ വന്നാൽ അടുത്ത വിഭാഗം തസ്തികയിലേക്ക് സംവരണം മാറ്റി നിശ്ചയിക്കാവുന്നതാണ്.
5) ഭിന്നശേഷിക്കാർക്കായി സംവരണം ഉൾപ്പെടുത്തിയ റോസ്റ്റർ അതാത് മാനേജ്മെന്റുകൾ സൂക്ഷിക്കേണ്ടതാണ്. കൂടാതെ ഈ റോസ്റ്ററിന്റെ പകർപ്പ് നിയമനാംഗീകാര പ്രപ്പോസലിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക്
സമർപ്പിക്കേണ്ടതാണ്. 👇🏻👇🏻

ഭിന്നശേഷിക്കാർക്കായി സംവരണം ഉൾപ്പെടുത്തിയ റോസ്റ്ററിന്റെ പകർപ്പ്
ഹയർസെക്കന്ററി അദ്ധ്യാപക നിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിക്കായി അപേക്ഷിക്കുന്ന സമയത്തും മാനേജർ സമർപ്പിക്കേണ്ടതാണ്.
6) ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികയിൽ Back log ഉൾപ്പടെയുള്ള നിയമനം നടത്തുന്നതിനായി സ്കൂൾ മാനേജർ, അർഹതയുള്ള ഭിന്നശേഷിക്കാരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ്
ഡയറക്ടറിൽ നിന്നും ആവശ്യപ്പെടേണ്ടതും, അപ്രകാരം ലഭ്യമാക്കുന്ന ലിസ്റ്റിൽ നിന്നും നിയമനം നടത്തേണ്ടതുമാണ്.
പ്രസ്തുത ലിസ്റ്റ് നിയമന പ്രപ്പോസലിനോടൊപ്പം മാനേജർ
സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത പക്ഷം പ്രധാനപ്പെട്ട 3 മലയാളം ദിനപത്രങ്ങളിലും 2 ഇംഗ്ളീഷ് ദിനപത്രങ്ങളിലും നിയമനത്തിനായി അപേക്ഷക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകേണ്ടതാണ്.👇🏻👇🏻


7) അതിനുശേഷവും മതിയായ വ്യക്തികളെ ലഭ്യമല്ലാതെ വന്നാൽ RPWD Act 2016 സെക്ഷൻ 34(2) ലെ വ്യവസ്ഥകൾ പാലിച്ച് നിയമനം നടത്തേണ്ടതാണ്.
8) ഭിന്നശേഷി സംവരണം പാലിക്കുന്നതിനായി തസ്തികകളെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി (സീനിയർ), ഹയർ സെക്കന്ററി (ജൂനിയർ), വൊക്കേഷണൽ ഹയർ സെക്കന്ററി (സീനിയർ), വൊക്കേഷണൽ ഹയർ സെക്കന്ററി (ജൂനിയർ), നോൺ ടീച്ചിംഗ് എന്നിങ്ങനെ പ്രത്യേകം കേഡറുകളായി നിശ്ചയിക്കാവുന്നതാണ്.
9) കെ.ഇ.ആർ അദ്ധ്യായം 14 എ ചട്ടം 1(1) പ്രകാരവും 43, 51എ, 51ബി, അദ്ധ്യായം 24എ ചട്ടം 9 എ അവകാശികൾക്ക് വിധേയമായി മാത്രവും ഭിന്നശേഷി സംവരണം പാലിച്ച് നിയമനംനടത്തേണ്ടതാണ്.👇🏻👇🏻


10) clause 2 ൽ പറഞ്ഞിട്ടുള്ള തരത്തിൽ നിയമനം നടത്തിയ ശേഷം പ്രസ്തുത രജിസ്റ്ററിന്റെ (Roster) പകർപ്പ്, മാനേജർ പ്രപ്പോസലിനൊപ്പം നിയമനാധികാരിക്ക് സമർപ്പിക്കേണ്ടതുമാണ്. നിയമനാംഗീകാരം നൽകുന്നതിന് ബാക്ക് ലോഗ് റൊട്ടേഷൻ എന്നിവ പാലിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
11) ഒന്നോ അതിൽ കൂടുതലോ സ്കൂളുകൾ ഉള്ള സിംഗിൾ /കോർപ്പറേറ്റ് മാനേജർമാർ അവരുടെ മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് ബാക്ക് ലോഗ് കണക്കാക്കി
മേൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിച്ച് സംവരണത്തിനായി നീക്കിവെക്കുന്ന ഒഴിവുകളുടെ വിവരങ്ങൾ സ്കൂൾ സഹിതമുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണം. ഇത്തരം ലിസ്റ്റുകൾ നിയമനാംഗീകാര പ്രൊപ്പോസലിനൊപ്പം ഉൾപ്പെടുത്തേണ്ടതുമാണ്.


12) 08/11/2021 -ലെ G.O(P) No.19/21/G.Edn – ഉത്തരവ് പ്രകാരം ഭിന്നശേഷി സംവരണം പാലിച്ചുള്ള നിയമനം ഈ ഉത്തരവ് തീയതിയ്ക്ക് ശേഷം ഉണ്ടാകുന്ന ഒഴിവുകളിലായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജി.ഒ(പി) നം.19/21/പൊ.വി.വ ഉത്തരവിന്റെ
അടിസ്ഥാനത്തിൽ 07/11/2021 വരെ മാനേജർമാർ നടത്തിയ നിയമനം ബഹു.
ഹൈക്കോടതിയിൽ ഈ വിഷയത്തിൽ നിലനിൽക്കുന്ന കേസുകളുടെ വിധി വന്നശേഷം പ്രസ്തുത വിധിക്കനുസൃതമായി മാത്രമേ അംഗീകരിക്കുകയുള്ളൂ. 08/11/2021 ന് ശേഷമുള്ള നിയമനങ്ങളിൽ
ബാക്ക് ലോഗ് (07/02/1996 മുതൽ 07/11/2021) ഉൾപ്പെടെയുള്ള ഭിന്നശേഷി സംവരണം പാലിച്ച് മാത്രം മാനേജർമാർ നിയമനം നടത്തേണ്ടതും, ആയത് പരിശോധിച്ച് മാത്രം വിദ്യാഭ്യാസ
ആഫീസർമാർ അംഗീകാരം നൽകേണ്ടതുമാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

0 Comments

Related News