ഹാൾടിക്കറ്റ്, പരീക്ഷാഫീസ്, കരാർ നിയമനം: എംജി സർവകലാശാല വാർത്തകൾ

Jun 25, 2022 at 6:27 pm

Follow us on


 JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കോട്ടയം: 2022 ജൂലൈ / ആഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി. – നഴ്‌സിംഗ് (2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷക്ക്  എസ്.എം.ഇ. ഗാന്ധിനഗർ സെന്ററായിരിക്കും പരീക്ഷാ കേന്ദ്രം.  വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷക്ക് ഹാജരാകണം.      
 
പരീക്ഷാഫീസ്
 
ജൂലൈ 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (2021 അഡ്മിഷൻ – റെഗുലർ / 2016-2020 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ അഞ്ച് വരെയും 525 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ഏഴിനും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപ നിരക്കിലും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.👇🏻👇🏻

\"\"

വെബിനാർ നാളെ
 
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി (എസ്.എഫ്.എസ്.ടി.) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന \’ഭക്ഷ്യവ്യവസ്ഥയും സൂക്ഷ്മാണുക്കൾക്കെതിരായ പ്രതിരോധവും\’ എന്ന വിഷയത്തെ അധികരിച്ചുള്ള വെബിനാർ നാളെ (ജൂൺ 27) രാവിലെ 10 ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും.  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടോം സി. ജോസഫ്, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയിലെ ഡോ. ജെസ് വർഗീസ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.  എസ്.എഫ്.എസ്.ടി. മേധാവി പ്രൊഫ. എം.എസ്. ജിഷ, ജോ. അനൂജ തോമസ്, അക്ഷയ എസ്. നായർ, വി.എസ്. ജയശ്രീ എന്നിവർ സംസാരിക്കും.  https://forms.gle/Md2cgBE4rcHfAPcx6 എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം.  https://meet.google.com/tpo-wwom-fnh എന്നതാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക്.👇🏻👇🏻

\"\"

കരാർ നിയമനം
 
മഹാത്മാഗാന്ധി സർവ്വകലാശാല അന്തർ സ്‌കൂൾ പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.)  മാത്തമാറ്റിക്‌സ് വിഷയത്തിൽ താത്ക്കാലിക /കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനം നടത്തുന്നു. നിയമന കാലാവധി 2023, ഏപ്രിൽ 15 വരെ ആയിരിക്കും.  യോഗ്യത –  ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള  ബിരുദാനന്തര ബിരുദവും (എസ്.സി./ എസ്.റ്റി. വിഭാഗത്തിന് 50 ശതമാനം), യു.ജി.സി. / സി.എസ്.ഐ.ആർ. – എൻ.ഇ.റ്റി. യോഗ്യതയും.  ജെ.ആർ.എഫ്. / പി.എച്ച് ഡി. പേപ്പർ പബ്ലിക്കേഷൻ/ പ്രസന്റേഷൻ/ അദ്ധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.👇🏻👇🏻

\"\"

   യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 43750 രൂപ) വേതനം ലഭിക്കും.  പ്രായം ജനുവരി ഒന്നിന് 45 വയസ് കവിയരുത്.   താൽപര്യമുള്ളവർ പ്രായം, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂലൈ രണ്ടിന് വൈകിട്ട് 5മണിക്ക്  മുൻപായി  ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ്സൈറ്റിൽ.

Follow us on

Related News