editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

ഐ.ടി പരിശീലന ക്ലാസില്‍ നിന്ന് അബ്ദുല്‍ ജലീല്‍ മാസ്റ്ററുടെ മനസ്സിലേക്ക് ഒരു ‘സ്പാര്‍ക്ക്’; സ്‌കൂള്‍ വിക്കി ജേതാക്കളായ കോഴിക്കോട് മാക്കൂട്ടം എ.എം.യു.പി സ്‌കൂളിന്റെ വിജയകഥ അറിയാം

Published on : June 24 - 2022 | 9:42 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

സ്വന്തം ലേഖകന്‍
കോഴിക്കോട്: ഉപജില്ലാതല ഐ.ടി പരിശീലന ക്ലാസില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ സ്‌കൂളില്‍ നടപ്പാക്കിയപ്പോള്‍ കോഴിക്കോട് കുന്ദമംഗലം മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലേക്ക് കടന്നെത്തിയത് സംസ്ഥാന അവാര്‍ഡ്. സ്‌കൂള്‍ വിക്കി സംസ്ഥാനതല അവാര്‍ഡിന് അര്‍ഹമായ സ്‌കൂളിന് മുതല്‍ക്കൂട്ടായത് അധ്യാപക കൂട്ടായ്മയുടെ പ്രയത്‌നം. പ്രധാനധ്യാപകനായ അബ്ദുല്‍ ജലീലിനും സംഘത്തിനും അഭിമാനിക്കാം. ഇദ്ദേഹമാണ് കഴിഞ്ഞ വര്‍ഷം ഐ.ടി ക്ലബ്ബ് ചുമതല

വഹിച്ചിരുന്നത്. 2019ല്‍ കുന്ദമംഗലം ആര്‍.ഇ.സി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉപജില്ലാതല ഐ.ടി പരിശീലന ക്ലാസില്‍ നിന്നാണ് സ്‌കൂള്‍ വിക്കിയെ പരിചയപ്പെടുന്നത്. ഇപ്പോള്‍ കുന്ദമംഗലം എ.ഇ.ഒ ആയ അന്ന് മനസ്സില്‍ തട്ടിയ ആശയങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നടപ്പാക്കുകയായിരുന്നു. എല്ലാ അധ്യാപകരും അകമഴിഞ്ഞ പിന്തുണ നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമായി. പ്രാദേശിക ചരിത്രം മുതല്‍ സ്‌കൂള്‍ ചരിത്രം വരെ വിക്കിയില്‍ ഉള്‍പ്പെടുത്തി. 2022ജൂണ്‍ ഒന്ന് മുതലാണ് ജലീല്‍ പ്രധാനധ്യാപക

പദവിയിലെത്തിയത്. കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ മുറിയനാലിനും പതിമംഗലത്തിനും ഇടയില്‍ ചൂലാംവയല്‍ എന്ന പ്രദേശത്ത് ദേശീയപാത 766ന്റെ ഇരുവശങ്ങളിലുമായാണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. തൊടുകയില്‍ തറുവയ് കുട്ടി ഹാജിയും കാക്കാട്ട് അഹമ്മദ് കുട്ടിയും ചേര്‍ന്ന് കുന്ദമംഗലത്ത് ഒരു പീടിക മുറിയില്‍ ലോവര്‍ എലിമെന്ററി സ്‌കൂളായിട്ടാണ് വിദ്യാലയം ആരംഭിച്ചത്. 1925 ല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929 ലാണ്. പാഠ്യ, പാഠ്യേതര മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന മാക്കൂട്ടം എ.എം.യു.പി സ്‌കൂളില്‍ ഇപ്പോള്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 675 വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു.

30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്‌കൂളിനോടനുബന്ധിച്ച് 80 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രീ പ്രൈമറി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജര്‍. 1979 ല്‍ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലിയും 2004 ല്‍ പ്ലാറ്റിനം ജൂബിലിയും 2019 ല്‍ നവതിയും ആഘോഷിച്ച വിദ്യാലയം അഭിമാനപൂര്‍വം നൂറ്റാണ്ടിലേക്ക് ജൈത്രയാത്ര നടത്തുകയാണ്. ചൂലാംവയലിലേയും പരിസരപ്രദേശങ്ങളിലേയും അനേകായിരങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ വിദ്യാലയം പ്രദേശത്തിന്റെ വിളക്കുമാടമാണ്. ഇന്‍ഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍

അടിസ്ഥാനമാക്കിയാണ് വിക്കി അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തിട്ടുള്ളത്. കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനും വിക്കി അഡ്മിന്‍ രഞ്ജിത് എസ് കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാ തലത്തില്‍ മത്സരിച്ച 1739 സ്‌കൂളുകളില്‍ നിന്ന് ക്ലസ്റ്റര്‍ തലത്തില്‍ 346 സ്‌കൂളുകളും ഇവയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് 86

സ്‌കൂളുകളും തിരഞ്ഞെടുത്തതില്‍ നിന്നാണ് മാക്കൂട്ടത്തിനെ ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സമ്മാനമായി ഒന്നര ലക്ഷം രൂ ലഭിക്കും. കൂടാതെ ട്രോഫിയും പ്രശംസാ പത്രവും ലഭിക്കും. ജൂലൈ 1-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

0 Comments

Related News