JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
ആലപ്പുഴ: വെള്ളിയാകുളം ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്‍ ഇനി പുസ്തകങ്ങള്‍ വായിക്കാം. വെള്ളിയാകുളം ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികളാണ് യാത്രക്കാർക്കായി ബസ്റ്റോപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കിൽ ലൈബ്രറി ഒരുക്കിയത്. വഴിയറിവ് വായന പദ്ധതിയിൽ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ നിർവ്വഹിച്ചു. നിലവില്‍ 25 പുസ്തകങ്ങൾക്ക് പുറമേ ദിനപ്പത്രവും വായനയ്ക്ക് ലഭ്യമാണ്.
ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റും. വായനാ വാരത്തോടനുബന്ധിച്ച് നടത്തിയ നാട്ടുവായനക്കൂട്ടം പരിപാടിയിലൂടെ ലഭിച്ച പുസ്തകങ്ങളാണ് ബസ് സ്റ്റോപ്പ് ലൈബ്രറിയിൽ നല്‍കുന്നത്. സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ മേല്‍നോട്ടവും ഈ വായനശാലയ്ക്കുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ഹെഡ്മാസ്റ്റർ ആർ. സന്തോഷ് കുമാർ, അധ്യാപകരായ എം. എൽ ദീപ്തി, എൻ. ആർ. സജിത, സി. സി. ജോർജ്, പി.പി. പ്രവീൺ, എം. ആർ ജെയിംസ്, ജി സ്മിതാ മോൾ, ഓട്ടോറിക്ഷാ തൊഴിലാളി ഷാജി മോൻ തുടങ്ങിയവർ പങ്കെടുത്തു.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം