JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും സ്ഥാനമാറ്റം നല്‍കി ഉത്തരവായി. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം പരിസ്ഥിതി വകുപ്പിന്റെ പൂര്‍ണ അധിക ചുമതലയും അദ്ദേഹം വഹിക്കും. റവന്യൂ വകുപ്പിലെ അഡീഷണല്‍ ചീഫ്
സെക്രട്ടറിയായ ഡോ. ആര്‍ ജയതിലകിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ പൂര്‍ണ അധിക ചുമതല നല്‍കി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ .രാജന്‍ ഖൊബ്രഗഡെയ്ക്ക് ജല വിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം നല്‍കി. കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍, കൃഷി വകുപ്പുകളുടെ പൂര്‍ണ അധിക ചുമതലയും വഹിക്കും. ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍
സെക്രട്ടറിയായി നിയമനം നല്‍കി. കൂടാതെ ആയുഷ്, തുറമുഖ വകുപ്പുകളുടെ പൂര്‍ണ അധിക ചുമതലയും വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. ശര്‍മിള മേരി ജോസഫിന് നിലവിലുള്ള അധിക ചുമതലകള്‍ക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) വിഭാഗത്തിന്റെ പൂര്‍ണ അധിക ചുമതല നല്‍കി. കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന അലി അസ്ഗര്‍ പാഷയെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയാക്കി. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ്
ഡയറക്ടര്‍ ആയിരുന്ന എന്‍ പ്രശാന്തിനെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് എന്നിവയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറായ ഇഷിതാ റോയിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ പൂര്‍ണ അധിക ചുമതലയും വഹിക്കേണ്ടതുണ്ട്.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ