editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്രവേശന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങൾക്ക് ഇന്ന് അവധിKEAM 2022- എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന്: കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം.ഈ വർഷത്തെ പ്ലസ്ടു ക്ലാസുകൾക്ക് ഇന്ന് തുടക്കം: പ്ലസ് വൺ മൂല്യനിർണ്ണയം ഉടൻ പൂർത്തിയാക്കുംലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി: ഫലം ഒരാഴ്ചക്കുള്ളിൽസ്കൂൾ പ്രവർത്തന സമയത്ത് കുട്ടികൾക്ക് നൽകാതെ അധ്യാപകർ പാർട്ടികളിൽ പ്രത്യേകം ഭക്ഷണം വിളമ്പരുത്: നിർദേശം പരാതിയെ തുടർന്ന്എംജി പിഎച്ച്ഡി രജിസ്‌ട്രേഷന് 31വരെ അപേക്ഷിക്കാം: വിശദ വിവരങ്ങൾകാലിക്കറ്റ്‌ സർവകലാശാല ബിരുദ പരീക്ഷയുടെ വൈകിക്കിട്ടിയ ഉത്തരക്കടലാസുകൾ ഉടൻ മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കുംസ്കൂൾ ലൈബ്രറികകൾ കാര്യക്ഷമമാക്കണം: സ്കൂളുകളിൽ ലൈബ്രെറിയൻമാരെ നിയമിക്കണംപരീക്ഷാ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട്‌; കോളേജ് പ്രവേശനം മുതൽ പരീക്ഷവരെ സമഗ്രമാറ്റംമലബാർ ഡെന്റൽ കോളേജ് ആൻഡ് റിസേർച്ച് സെന്ററിൽ 2022 ഡിപ്ലോമ പ്രവേശനം തുടങ്ങി

വായനാ പക്ഷാചരണം: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല ലേഖന മത്സരവുമായി കുടുംബശ്രീ

Published on : June 22 - 2022 | 4:33 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘സാമൂഹ്യ-സാമ്പത്തിക- സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്’ എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ലേഖനത്തിന് പരമാവധി

രണ്ടായിരം വാക്ക് മാത്രമേ ഉപയോഗിക്കാവൂ. ലേഖനങ്ങള്‍, വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഒ. തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ജൂലൈ രണ്ടിന് മുമ്പായി തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്. വാട്സാപ്പ് വഴി അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ മക്കള്‍/

കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മത്സരം സംബന്ധിച്ച് വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ലേഖനം എഴുതിയ കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരോ മറ്റു വിവരങ്ങളോ എഴുതാന്‍ പാടില്ല.

0 Comments

Related News