JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
കണ്ണൂർ:സർവകലാശാലയുടെ ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന് (2022 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ബി.എഡ്.അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്കും 4 വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം (B.El.Ed/B.Sc.Ed/B.A.Ed) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
യോഗ്യതകൾ കണ്ണൂർ സർവ്വകലാശാല അംഗീകരിച്ചവയായിരിക്കണം.
വിശദമായ പ്രോസ്പക്ടസും അപേക്ഷാ ഫോറവും സർവ്വകലാശാലാ വെബ് സൈറ്റായ http://kannuruniversity.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ 20-07-2022 വരെ വകുപ്പ് തലവൻ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്, ധർമ്മശാല, കണ്ണൂർ -670567 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം, അപേക്ഷാ ഫീസിന്റെ ഓൺലൈൻ പേമെന്റ് രശീതി അടക്കം ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് സ്ഥാപന മേധാവിയുമായി ബന്ധപ്പെടുക. ഫോൺ- 0497-2781290
- ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ് 20മുതൽ തുടക്കം
- കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനം
- സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെ
- കാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെ
- കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾ