തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ പരിസര ശുചിത്വം, വ്യക്തിശുചിത്വം, ആഹാര ശുചിത്വം എന്നിവ ഊട്ടിയുറപ്പിക്കുന്നതിന് എല്ലാ ആഴ്ചകളിലും പ്രത്യേക വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിജ്ഞ സംഘടിപ്പിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം. പൊതുവിദ്യാഭ്യാ ഡയറക്ടറുടേതാണ് നിര്‍ദേശം. മഴക്കാലം പകര്‍ച്ചവ്യാധികളുടെ കൂടെ കാലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. പരിസര ശുചിത്വവും, വ്യക്തിശുചിത്വവും,
ആഹാര ശുചിത്വവും, ഉറപ്പു വരുത്തി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം ഒഴിവാക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതിനായി എല്ലാ ആഴ്ചയും വിദ്യാര്‍ത്ഥികള്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രതിജ്ഞയെടുത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. ഇത് സ്വന്തം ആരോഗ്യവും നാടിന്റെ ആരോഗ്യവും സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പ്രതിജ്ഞാബദ്ധരാക്കുമെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കുക, ഭക്ഷ്യ വിഷബാധയൊഴിവാക്കുന്നതിനായി ജലശുചിത്വം, ഭക്ഷണശുചിത്വം
എന്നിവ ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുക, എല്ലാ ആഴ്ചയും വിദ്യാര്‍ത്ഥികള്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രതിജ്ഞയെടുക്കുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.