പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

വായനാ ദിനാചരണം: സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Jun 19, 2022 at 8:23 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വരുത്തുന്നുണ്ട്. എങ്കിലും വായനയ്ക്ക് പകരം വയ്ക്കാൻ വായന മാത്രമേ ഉള്ളുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ പഠനത്തിൽ വായനയെ ഒരു പദ്ധതിയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തിൽ നടന്ന വായനാദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

\"\"

കുട്ടികളിൽ വായന ശീലം വളർത്താൻ വായനയുടെ വസന്തമെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിക്കായി 12 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. അതിൽ പതിനായിരം പുസ്തകങ്ങൾക്ക് മുകളിൽ ശേഖരിച്ചിട്ടുള്ള സ്‌കൂളുകളിൽ പാർടൈം ലൈബ്രേറിയരെ നിയമിക്കും. സ്‌കൂൾ ലൈബ്രറിയുടെ ചുമതല അധ്യാപകർക്കു നൽകുമെന്നും മന്ത്രി അറിയിച്ചു. സാങ്കേതിക വിദ്യ പുതിയ വായനാനുഭവം സമ്മാനിക്കുന്ന കാലത്ത് കുട്ടികളെ പുസ്തകങ്ങളുമായി അടുപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷനായ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എഴുത്തുകാരുടെ എണ്ണം കൂടുന്നുവെങ്കിലും വായനക്കാരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, സാക്ഷരതാ മിഷൻ ഡയറക്റ്റർ ഒ. ജി. ഒലീന തുടങ്ങിയവർ പങ്കെടുത്തു.

\"\"

Follow us on

Related News