കാലിക്കറ്റ്‌ സർവകലാശാല ഉടൻ നടത്തുന്ന 11 പരീക്ഷകളുടെ വിവരങ്ങളും പുനര്‍മൂല്യനിര്‍ണ്ണയ ഫലവും

Jun 15, 2022 at 7:33 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ എംഎഡ് (2019 പ്രവേശനം ഡിസംബര്‍ 2021 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ 27ന്  ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്‌ടൈം ബിടെക്  (2009 മുതല്‍ 2012 പ്രവേശനം വരെ)ഒറ്റത്തവണ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 24നും, ഏഴാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 23 നും  ആരംഭിക്കും  വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. 👇🏻

 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

 
ഏഴാം  സെമസ്റ്റര്‍ ബിടെക്  റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2020 (2009, 2014 സ്‌കീം)  നാലാം സെമസ്റ്റര്‍ ബിടെക് പാര്‍ട്ട് ടൈം ബിടെക് സപ്ലിമെന്ററി/ഇംപ്രൂവമെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍  ജൂണ്‍ 23ന് ആരംഭിക്കും.

 പരീക്ഷ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി(2021 പ്രവേശനം)  ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജുണ്‍ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍  എംആര്‍ക്ക് (2019 സ്‌കീം, 2020 പ്രവേശനം മാത്രം)  ജനുവരി 2022 പരീക്ഷക്ക് പിഴകൂടാതെ  ജൂണ്‍ 24 വരെയും 170 രൂപ പിഴയോടെ  ജൂണ്‍ 27 വരെയും അപേക്ഷിക്കാം.  

ഒറ്റത്തവണ രജിസ്‌ട്രേഷന്‍  റഗുലര്‍ സപ്ലിമെന്ററി സിയുസിഎസ്എസ്-പിജി (2017 പ്രവേശനം) ഏപ്രില്‍ പരീക്ഷക്ക്  അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 20. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

\"\"

എല്ലാ അവസരവും നഷ്ടപ്പെട്ട വിദൂരവിഭാഗം എംബിഎ (2012 പ്രവേശനം) ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി  പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി 30 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ രസീത് സഹിതം ലഭിക്കേണ്ട അവസാന തിയതി ജൂലൈ നാല്.

അഫിലിയേറ്റഡ് കോളേജുകളിലെ  രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് യുജി റഗുലര്‍ ഏപ്രില്‍ 2022 പരീക്ഷക്ക്  പിഴകൂടാതെ ജൂലൈ നാല് വരെയും 170 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ യുജി ഏപ്രില്‍ 2022 റഗുലര്‍  പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക്  20ന് ലഭ്യമാകും. പരീക്ഷക്കുള്ള അപേക്ഷ പിഴകൂടാതെ ജൂലൈ നാല് വരെയും  170 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം👇🏻.

\"\"

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം, എല്‍എല്‍ബി ഹോണേഴ്‌സ്  2021 പ്രവേശനം ഒക്‌ടോബര്‍ 2021 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള  ലിങ്ക് വെബ്‌സൈറ്റില്‍. പിഴകൂടാതെ 24 വരെയും പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പിഎച്ച്ഡി പ്രിലിമിനറി പരീക്ഷ

പിഎച്ഡി പ്രിലിമിനറി ക്വാളിഫൈയിങ്ങ്/കോഴ്‌സ് വര്‍ക്ക് ഡിസംബര്‍ 2020  പരീക്ഷകള്‍ക്ക്  സര്‍വ്വകലാശാലാ ഗവേഷണ ഡയറക്ടറേറ്റില്‍ 25 വരെ പിഴകൂടാതെയും 30 വരെ പിഴയോടെയും  അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാ വിഷയങ്ങള്‍, വിശദമായ ടൈംടേബിള്‍ എന്നിവ വെബ്‌സൈറ്റില്‍.👇🏻

പുനര്‍മൂല്യനിര്‍ണ്ണയ ഫലം

 ഒന്നാം സെമസ്റ്റര്‍ എംസിഎ നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബിഎസ് സി സിയുസിബിസിഎസ്എസ് എസ്ഡിഇ -യു.ജി  ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍ മുല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബികോം, ബിബിഎ സിബിസിഎസ്എസ് എസ്.ഡിഇ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 
മ്യൂസിക് കോഓര്‍ഡിനേറ്റര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍  മ്യൂസിക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25ന് 1.30ന് നടക്കും, യോഗ്യരായവരുടെ പേര് വിവരങ്ങളും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍.

Follow us on

Related News