വിദ്യാർത്ഥികളെ നേരിട്ട് സൈനികമേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന \”അഗ്നിപഥ് \” പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Jun 14, 2022 at 1:47 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികളെ നേരിട്ട് സൈനിക മേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന \”അഗ്നിപഥ് \” പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 17 വയസ്സു മുതൽ പ്രവേശനം നൽകും . 6 മാസമാണ് പരിശീലനം. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ഇതിനൊപ്പം സൈന്യം വാഗ്ദാനം ചെയ്യുന്നു.👇🏻

\"\"

യുവാക്കളെ തിരഞ്ഞെടുക്കുന്നതിലൂടെ കൂടുതൽ കാലം അവരെ ദേശസേവനത്തിന് ലഭിക്കും. ആൾ ഇന്ത്യ സെലക്ഷൻ സംവിധാനത്തിലൂടെയാണ് എല്ലാവരേയും തിരഞ്ഞെടുക്കുന്നത്. നാലു വർഷത്തെ സേവനത്തിന് ശേഷം 25ശതമാനം പേർക്ക് സൈന്യത്തിൽ തുടരാനും അവസരം നൽകും.

\"\"


10-ാം തരത്തിലും 12-ാം തരത്തിലും പഠനം പൂർത്തിയാക്കിയവർക്ക് സൈന്യത്തിൽ ചേരാൻ അവസരം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. മുപ്പതിനായിരം രൂപ തുടക്കത്തിൽ ലഭിക്കും. ഒന്നര വർഷത്തിനുള്ളിൽ എല്ലാ സർക്കാർ മേഖലയിലുമായി 10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്.
സൈനിക സേവന കാലഘട്ടത്തിന് ശേഷവും സൈന്യത്തിൽ തുടരാനുള്ള അവസരവും നൽകുന്നത് വഴി രാജ്യം സുശക്തരായ യുവസൈനികരേയും വിദഗ്ധരേയും കൊണ്ട് നിറയുമെന്ന് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

അഗ്നിവീർ എന്നപേരിലാണ് കൗമാരക്കാരുടെ പുതിയ സംഘത്തെ സേനാവിഭാഗങ്ങൾ പരിശീലിപ്പിക്കുക. പുറത്തുവരുന്നവർ മികച്ച ജോലിയിൽ പിന്നീട് പ്രവേശിക്കാനാകും വിധം ഊർജ്ജ്വസ്വലരായിരിക്കുമെന്നും സൈന്യം ഉറപ്പു നൽകുന്നതായി ഉദ്യോഗസ്ഥർ വിവരിച്ചു . ശമ്പളം, സേവന ശേഷം പിരിയുന്നവർക്കുള്ള പാക്കേജ്, ഡിസേബിളിറ്റി പാക്കേജ് തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങളും നാലു വർഷത്തെ സേവനത്തിന് ശേഷം യുവാക്കൾക്ക് ലഭിക്കും. യുവാക്കൾക്ക് ഹ്രസ്വകാല-ദീർഘകാല സേവനങ്ങൾക്കാണ് അവസരം നൽകുന്നത്.
അഗ്നിപഥ് നടപ്പാക്കുന്നതോടെ
ഇന്ത്യൻ സൈന്യത്തിന് ലോകോത്തര നിലവാരം കൈവരും. എല്ലാ സൈനിക മേഖലയിലും യുവാക്കളെ ജോലിയ്‌ക്കായി പ്രത്യേക തിരഞ്ഞെടുപ്പിലൂടെ എടുക്കുകയാണ്. യുവാക്കൾക്ക് എന്നും സൈനിക സേവനം ഒരു അഭിമാനമാണ്. അവരെ ശാരീരികമായും മാനസികമായും സാങ്കേതികമായും നാലുവർഷം കൊണ്ട് തയ്യാറാക്കാനാണ് തീരുമാനം. സൈന്യത്തിലൂടെ പുറത്തുവരാൻ പോകുന്നത് മികച്ച സാങ്കേതിക വിദഗ്‌ദ്ധരാണ്.

\"\"

സേവനത്തിനിടെ ബലിദാനിയാവുകയോ ദിവ്യാംഗരാവുകയോ ചെയ്താൽ സൈന്യത്തിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യവും ആദരവും നൽകപ്പെടുമെന്നും സൈനിക മേധാവികൾ അറിയിച്ചു.

Follow us on

Related News