വാട്ടർ വിങ്ങിൽ ഗ്രൂപ് ബി, സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്

Jun 9, 2022 at 2:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: വാട്ടർ വിങ്ങിൽ ഗ്രൂപ് ബി, സി വിഭാഗങ്ങളിലെ വിവിധ തസ്തികകളിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.). 281 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 26.

തസ്തികയും വിശദാംശങ്ങളും

എസ്.ഐ (മാസ്റ്റർ–ഗ്രൂപ് ബി)

യോഗ്യത: പ്ലസ് ടു/തത്തുല്യം, സെൻട്രൽ/സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയോ മറൈൻ ഡിപ്പാർട്മെന്റിന്റെയോ സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്; പ്രായപരിധി: 22–28; വേതനം: 35,400–1,12, 400 രൂപ.

എസ്ഐ (എൻജിൻ ഡ്രൈവർ–ഗ്രൂപ് ബി)

യോഗ്യത: പ്ലസ് ടു/തത്തുല്യം, സെൻട്രൽ/സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയോ മറൈൻ ഡിപ്പാർട്മെന്റിന്റെയോ ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്; പ്രായപരിധി: 22–28; വേതനം: 35,400- 1, 12, 400 രൂപ.

\"\"

എസ്ഐ (വർക് ഷോപ്–ഗ്രൂപ് ബി)

യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ(മെക്കാനിക്കൽ/മറൈൻ/ഓട്ടമൊബൈൽ); പ്രായപരിധി: 20–25; വേതനം: 35,400–1,12,400 രൂപ. എച്ച്.സി. (മാസ്റ്റർ–ഗ്രൂപ് സി)യോഗ്യത: പത്താം ക്ലാസ്, സ്രാങ്ക് സർട്ടിഫിക്കറ്റ്; പ്രായപരിധി: 20–25; വേതനം; 25,500–81,100 രൂപ.

എച്ച്.സി (എൻജിൻ ഡ്രൈവർ ഗ്രൂപ് സി)

യോഗ്യത: പത്താം ക്ലാസ്, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്; പ്രായപരിധി: 20–25; വേതനം: 25,500–81,100 രൂപ.

എച്ച്.സി. (വർക് ഷോപ് ഗ്രൂപ് സി), മെക്കാനിക് (ഡീസൽ/പെട്രോൾ എൻജിൻ), ഇലക്ട്രീഷ്യൻ, എസി ടെക്നീഷ്യൻ, ഇലക്ട്രോണിക്സ്, മെഷിനിസറ്റ്, കാർപെന്റർ, പ്ലംബർ

യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്; പ്രായപരിധി: 20–25; വേതനം: 25,500–81,100 രൂപ.

\"\"

സിടി ക്രൂ (ഗ്രൂപ് സി)

യോഗ്യത: പത്താംക്ലാസ്, ബോട്ട് ഓപ്പറേഷനിൽ ഒരു വർഷ പരിചയം, നീന്തൽ പ്രാഗൽഭ്യം; പ്രായപരിധി: 20–25; വേതനം: 21,700–69,100 രൂപ.

അപേക്ഷാ ഫീസ്: ഗ്രൂപ് ബി തസ്തികകളിൽ 200 രൂപയും ഗ്രൂപ് സി തസ്തികകളിൽ 100 രൂപയും. അർഹർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://rectt.bsf.gov.in

\"\"

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...