editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

ഒരു വിദ്യാർത്ഥിയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും: വിദ്യാർത്ഥികളുടെ ഡിജിറ്റല്‍ പ്രൊഫൈല്‍ വരുന്നു

Published on : June 07 - 2022 | 8:25 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: നിരന്തരം നവീകരിക്കുന്ന വിധത്തില്‍ ഓരോ കുട്ടിയുടേയും വ്യക്തി വിവര രേഖ ‘ഡിജിറ്റല്‍ സ്റ്റുഡന്റ് പ്രൊഫൈല്‍’ രൂപത്തില്‍ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും ‘സഹിതം’ പദ്ധതിയില്‍ അവസരമൊരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. “കുട്ടിയെ അറിയുക, കുട്ടിയെ വളര്‍ത്തുക” എന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ കുട്ടികളുടെ മെന്റര്‍മാരാവുന്ന ‘സഹിതം’ പദ്ധതിയുടെ പോര്‍ട്ടലായ http://sahitham.kite.kerala.gov.in-ന്റെ പ്രകാശനം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെന്ററിങിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയുടെയും അനുഗുണമായ സാമൂഹിക ശേഷികള്‍, ഭാഷാ ശേഷി, ഗണിത ശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവ നിരന്തരം നിരീക്ഷിച്ച് ‘സഹിതം’ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയും.👇🏻

‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമേ കുട്ടിയുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം, കുടുംബാന്തരീക്ഷം, സവിശേഷ സഹായം ആവശ്യമുള്ള മേഖലകള്‍ തുടങ്ങിയവയെല്ലാം സ്റ്റുഡന്റ് പ്രൊഫൈലിന്റെ ഭാഗമായി മാറും. അധ്യാപകരുടെ ഗൃഹസന്ദര്‍ശനം കുട്ടിയ്ക്ക് വൈകാരികമായ അനുഭവം കൂടി സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹിതം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ അധ്യാപകർക്കും പരിശീലനം നല്‍കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. ഐ.എ.എസ്., കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ., യുണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0 Comments

Related News