ദേശീയ തൊഴിൽ സേവന കേന്ദ്രത്തിനു കീഴിൽ തൊഴിൽ പരിശീലനം: ഭിന്നശേഷിക്കാർക്കു സൗജന്യ പ്രവേശനം

Jun 4, 2022 at 12:05 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഇലക്‌ട്രോണിക്, പ്രിന്റിംഗ് ആൻഡ് ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് ആൻഡ് ഫിറ്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സ്റ്റെനോഗ്രാഫി, വാച്ച് റിപ്പയറിംഗ് എന്നിവയിൽ ദീർഘ/ ഹ്രസ്വകാല പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി പ്രവേശനം നൽകും.

\"\"

അടുത്ത മാസം മുതൽ പ്ലംബിംഗ്, കാർപെന്ററി എന്നീ രണ്ടു കോഴ്‌സുകൾ കൂടി ആരംഭിക്കുന്നു. ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ടൈപ്പ്‌റൈറ്റിങ് കെ.ജി.റ്റി.ഇ (കേരള ഗവ. ടെക്‌നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം സെന്ററിൽ നടത്തുന്നുണ്ട്.

വിശദവിവരങ്ങൾക്ക്: 0471-250371

\"\"

Follow us on

Related News