കൊവിഡ് മഹാമാരിയെ അതിജീവിച്ച് വീണ്ടുമൊരു അധ്യയന വർഷം: പുത്തനുണർവുമായി വിദ്യാർത്ഥികൾ സ്കൂളിലേക്ക്

Jun 1, 2022 at 10:00 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി തീർത്ത 2വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷം ആരംഭിച്ചത്. വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ കോളേജുകളിലും ഇന്നുമുതൽ അധ്യയനം ആരംഭിക്കും. വിദ്യാർത്ഥികളെ വരവേൽക്കാൻ സ്കൂളുകളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചാണ് കുട്ടികളെ വരവേറ്റത്. തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി  സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
42. 9 ലക്ഷം വിദ്യാർത്ഥികളും 80,507 അധ്യാപകരും 24,798 അനധ്യാപകരും ഇന്ന് 👇🏻

\"\"

മുതൽ സ്‌കൂളുകളിലേക്കെത്തുകയാണ്. 353 അധ്യാപകർ പി.എസ്.സി. നിയമനം കിട്ടി പ്രവേശനോത്സവ ദിവസം സ്‌കൂളുകളിൽ ആദ്യമായി ജോലിക്കെത്തും. 2 വർഷമായി മുടങ്ങിക്കിടന്നിരുന്ന കലോത്സവങ്ങളും കായിക, ശാസ്ത്ര മേളകളും ഈ വർഷമുണ്ടാകും. സിബിഎസ്ഇ സ്കൂളുകളും ഇന്നു തുറക്കുമെന്ന് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള അറിയിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധമാണ്.

\"\"


ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായത്തിന് ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയിരുന്നു. റോഡിൽ തിരക്കിന് സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്‌കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

\"\"

Follow us on

Related News