പ്രധാന വാർത്തകൾ

വ്യത്യസ്ത കോളേജുകളിലായി എജ്യൂക്കേഷണൽ ടെക്‌നോളജി, അറബിക്, സംസ്കൃതം വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനം

Jun 1, 2022 at 11:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എജ്യൂക്കേഷണൽ ടെക്‌നോളജി വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടാവണം. എം.എഡ് 55 ശതമാനം മാർക്കും എഡ്യൂക്കേഷണൽ ടെക്‌നോളജി ഒരു വിഷയമായി തെരഞ്ഞെടുത്തിരിക്കണം. അല്ലെങ്കിൽ എഡ്യുക്കേഷണൽ ടെക്‌നോളജിയിൽ സ്‌പെഷ്യലൈസ് ചെയ്തിരിക്കണം. നെറ്റ് ഉണ്ടാവണം. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് വെബ്‌സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ജൂൺ 8ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

\"\"

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ അറബിക്, സംസ്‌കൃതം വിഭാഗങ്ങളിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ 10.30ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

\"\"

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...