editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്,പിഎച്ച്ഡി പ്രവേശനം, റിഫ്രഷർ കോഴ്സ്: കണ്ണൂർ സർവകലാശാല വാർത്തകൾTATA, HCL റിക്രൂട്ട് -ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാം: പ്ലസ്ടു പാസ്സായവർക്ക് അവസരംസംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും: പൊതുവിദ്യാഭ്യാസ ഡയറക്ടർദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾഅവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾസംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ഒക്ടോബർ 3എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ്: 1000ൽ അധികം ഒഴിവുകൾ

രാജ്യാന്തര തലത്തിൽ മത്സര ശേഷി ഉള്ളവരായി നമ്മുടെ കുഞ്ഞുങ്ങൾ മാറണം: പ്രവേശനോത്സവത്തിൽ ആശംസകൾ നേർന്ന് മന്ത്രി വി. ശിവൻകുട്ടി

Published on : June 01 - 2022 | 11:33 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: കോവിഡ് അതിതീവ്ര ഘട്ടത്തെ അതിജീവിച്ച് ഏറെ പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങൾ. പ്രതീക്ഷയോടെ വീണ്ടും സ്കൂൾ മുറ്റത്തേക്കെത്തിച്ചേർന്ന കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാജ്യാന്തര തലത്തിൽ മത്സര ശേഷി ഉള്ളവരായി നമ്മുടെ കുഞ്ഞുങ്ങൾ മാറണമെന്നും ഒപ്പം നല്ല മനുഷ്യരാവാനും മത – ജാതി – വർണ വ്യത്യാസമില്ലാതെ പരസ്പരം സാഹോദര്യത്തോടെ കണ്ട് ജീവിക്കാനുള്ള കനിവ് അവർക്കുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തിരുവനന്തപുരം, കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവച്ചടങ്ങിൽ ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം. കുരുന്നുകളെ കൈപിടിച്ച് ക്ലാസുകളിലേക്ക് ആനയിക്കാനും അദ്ദേഹം മറന്നില്ല.

കോവിഡ് ഏൽപ്പിച്ച പരിക്കുകൾ ഭേദമാക്കലും കോവിഡ് നമുക്ക് തുറന്നു തന്ന സാധ്യതകൾ ഉപയോഗിക്കലും നമ്മുടെ ലക്ഷ്യങ്ങൾ ആണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുട്ടികളുടെ സുരക്ഷ സർക്കാരിന് പ്രധാനമാണ്. അതിന് വേണ്ടി വിപുലമായ ക്രമീകരണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന് നിർദ്ദേശം നൽകി. ഇതിനായി സ്‌കൂളും പരിസരവും വൃത്തിയാക്കാനുള്ള നടപടികൾ കൈക്കൊണ്ടു. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ത്വരിത ഗതിയിലാക്കി. പൊതുവിദ്യാലയങ്ങളുടെ ഗുണം ഏറിയ പങ്കും സാധാരണക്കാർക്കാണ് ലഭിക്കുന്നത്. അതിനാൽ തന്നെ പൊതുവിദ്യാലയങ്ങൾ ഏത് വിധേനയും സംരക്ഷിക്കപ്പെടണം.

പൊതുവിദ്യാഭ്യാസ മേഖല കഴിഞ്ഞ ആറ് വർഷങ്ങളായി വികസിച്ചു. പത്തര ലക്ഷം പുതിയ വിദ്യാർത്ഥികൾ ഈ കാലയളവിൽ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് ഒഴുകി എത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ പിന്തുടർച്ചയായ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി.

സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ ഉണ്ടായി, ലാബും ലൈബ്രറിയും ഹൈടെക് ക്ലാസ് മുറികളും ഉണ്ടായി. അസാധ്യം എന്ന് തോന്നിപ്പിക്കുന്ന വികസന പ്രവർത്തനങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി അക്കാദമിക മേഖലയിലും ഉണർവുണ്ടായി. നവോത്ഥാന കേരളം ഇന്ന് വിജ്ഞാന സമൂഹമായി കുതിക്കുവാനുള്ള തയ്യറെടുപ്പിലാണ് . അതിനുള്ള അടിത്തറ ഒരുക്കേണ്ടത് സ്കൂളുകളിൽ നിന്നുമാണ്.

വിദ്യാഭ്യാസം എന്നത് ജീവിത നൈപുണ്യ പരിശീലനം കൂടിയാണ്. തൊഴിലിനോ വരുമാനത്തിനോ മാത്രമല്ല വിദ്യാഭ്യാസം. പരിസ്ഥിതി ബോധം, ലിംഗാവബോധം, ശുചിത്വ ബോധം തുടങ്ങിയവ കുട്ടികൾക്ക് ഉണ്ടാകുന്നതിനും വിദ്യാഭ്യാസത്തിലൂടെ കഴിയണം. നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വയം വളരാനുള്ള പ്രവർത്തനം അധ്യാപകരും നടത്തണം. കോവിഡ് കാലത്ത് കാണിച്ച കരുതലും കഠിന പ്രയത്നവും തുടർന്നങ്ങോട്ടും ഉണ്ടാകണമെന്നും ഒന്നര വർഷക്കാലത്തിലേറെ വീടുകളിൽ ഇരുന്ന കുട്ടികൾക്ക് പുതുപരിസരം പരിചയപ്പെടാൻ അധ്യാപകരുടെ സഹായം വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

0 Comments

Related News