കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പരിശീലനം

Jun 1, 2022 at 1:54 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്നിന് ആരംഭിക്കും. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കംമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽനോളഡ്ജ് വിഷയങ്ങളിലാണ് പരിശീലനം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. +2 പാസായവർക്ക് അപേക്ഷിക്കാം.

\"\"

18നും 27 വയസ്സിനും ഇടയിലാവണം പ്രായം. താൽപര്യമുള്ള പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കൾ ജൂൺ 24ന് വൈകിട്ട് 5നകം അപേക്ഷിക്കണം. \’സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം-695014\’ എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2332113, 8304009409

\"\"

Follow us on

Related News