editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന: ഈ അധ്യയന വർഷംമുതൽ നടപ്പാക്കാൻ നിർദേശം

Published on : May 26 - 2022 | 4:00 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്കൂളുകളിലെ വിവിധ തസ്തികകളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്താനാണ് നിർദേശം. ഈ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കും. ഉത്തരവ് ഇങ്ങനെയാണ്; “പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക/അനധ്യാപക തസ്തികകളിൽ ഉണ്ടാകുന്ന താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്തണം എന്നറിയിച്ചു കൊണ്ട് സൂചന പ്രകാരം ലഭിച്ചിട്ടുള്ള കത്ത് തുടർ നടപടികൾക്കായി എല്ലാ ഉപഡയറക്ടർമാർക്കും ഇതോടൊന്നിച്ചയക്കുന്നു.”

0 Comments

Related News