JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന പദ്ധതിയായ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡിസ്ക്) നോളജ് ഇക്കോണമി മിഷനിൽ ഇതുവരെ 45,94,543 പേർ രജിസ്റ്റർ ചെയ്തു. തൊഴിൽ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന സർവേയിലൂടെയാണ് രജിസ്ട്രേഷൻ നടക്കുന്നത്. എറണാകുളം ഒഴികെയുളള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു നടക്കുന്നതു കാരണം എറണാകുളത്തെ സർവേ മാറ്റിവച്ചിരിക്കു കയാണ്. ഇതിനോടൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന തദ്ദേശ വാർഡുകളിലെ കണക്കുകളും ലഭിക്കുമ്പോൾ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷം കവിയാം.
സർവേയിൽ നിന്ന് ഏതെങ്കിലും വീട് വിട്ടുപോയിട്ടുണ്ടെങ്കിൽ വാർഡ് അംഗത്തെയോ എഡി.എസ്.–സി.ഡി.എസ്. ഭാരവാഹികളെയോ അറിയിക്കാവുന്നവുന്നതാണ്. കെ.ഡിസ്ക് ഹെൽപ്‌ലൈനിലും വിവരങ്ങൾ അറിയിക്കാം: 0471–2737881
13 ജില്ലകളിലായി 68,43,742 വീടുകളിലാണ് സർവ്വേ നടത്തിയത്. ഇതിൽ മലപ്പുറം ജില്ലയിലാണ് (5,66,480) ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. ഏറ്റവും കുറവ് വയനാട് ജില്ലയിലും (1,43,717).
പ്ലസ് ടുവിനു മുകളിൽ യോഗ്യതയുള്ള 18 മുതൽ 59 വരെ പ്രായമുള്ളവരെയാണു കുടുംബ ശ്രീ സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 58 ശതമാനവും പേരും സ്ത്രീകളാണ്.
വിദ്യാഭ്യാസ യോഗ്യതയും രജിസ്റ്റർ ചെയ്തവരുടെ എണ്ണവും
പ്ലസ് ടു- 21,22,790
ഐടിഐ- 2,46,998
ഡിപ്ലോമ: 3,60,279
ബിരുദം: 14,05,019
പി.ജി- 4,59,459
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരുടെ 37.14 ലക്ഷമാണ്. 40 വയസ്സാണ് പ്രായപരിധി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എസ്.എസ്.എൽ.സി. യോഗ്യതയുള്ളവരെയാണ് ഉൾപ്പെടുത്തിയത്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം