JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: പ്ലസ് വൺ ക്ലാസിലെ പഠനവിടവ് നികത്താൻ എൻഎസ്എസ് നടത്തുന്ന \’തെളിമ\’ പദ്ധതിയുടെ ലക്ഷ്യങ്ങൾ വിശാലമാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ സഹായിക്കുക എന്നതിനൊപ്പം ഒട്ടേറെ പ്രവർത്തനങ്ങളാണ് തെളിമ ലക്ഷ്യമിടുന്നത്.
തെളിമയുടെ ലക്ഷ്യങ്ങൾ
അരികുവൽക്കരിക്കപ്പെടുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈതാങ്ങാവുക.
അക്കാദമിക്ക് മേഖലകളിൽ എൻ.എസ്എസിൻ്റെ ഇടപെടൽ ശക്തമാക്കുക. അക്കാദമിക മേഖലയിൽ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയർമാരിൽ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളർത്തുക. പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകൾ നല്കാനാകും എന്ന് വോളന്റിയർമാരെ ബോദ്ധ്യപ്പെടുത്തുക.
പ്രവർത്തനങ്ങൾ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ / വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ +1 പരീക്ഷകളിൽ മികച്ച വിജയത്തി ലെത്തിക്കാനുള്ള പ്രവർത്തനം.
ഗോത്രവർഗ, കടലോര മേഖലകളിൽ ഉള്ളവർക്ക് ആദ്യപരിഗണന.
ഒരുജില്ലയിൽ ഒന്നോ ഒന്നിലധികം സ്കൂളുകളോ കണ്ടെത്താം.
സംസ്ഥാനത്തെ QIP സ്കൂളുകളേയും ഉൾപ്പെടുത്താം. ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും പരിഗണിക്കാം.
കുട്ടികൾക്ക് അവരുടെ സ്കൂളിൽവച്ചോ സമീപ കേന്ദ്രങ്ങളിൽവച്ചോ നേരിട്ട് ക്ലാസ്സുകൾ നൽകാം. കുട്ടികൾക്ക് ഏറ്റവും ലളിതമായ പ്രിൻ്റഡ് നോട്ടുകൾ സൗജന്യമായി നൽകാം. പ്രിൻ്റഡ് നോട്ടുകൾ തയ്യാറാക്കുന്നതിന് മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായം തേടാം.ഒരു ജില്ല രണ്ടു വിഷയങ്ങളുടെ നോട്ടുകൾ തയ്യാറാക്കുന്നതിന് മുന്നോട്ടു വരണം.
ലളിതമായ മോട്ടിവേഷൻ ക്ലാസ്സുകളും നൽകാൻ കഴിയണം. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും.
മെൻ്ററിങ്
അധ്യാപകരെപ്പോലെ വിദ്യാർത്ഥികൾക്കും മെൻ്ററാകാം. അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു മെൻ്റർ എന്ന നിലതുടരാം.
കുട്ടികളുടെ പoനവിടവിന് കാരണം കണ്ടെത്തി അവരെ ചേർത്തുപിടിക്കണം. ഗൂഗിൾഫോം വഴി സർവ്വെ നടത്തി യഥാർത്ഥ പ്രശ്നം കണ്ടെത്തണം. വിഷയം കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, വീട്ടിലെ പ്രശ്നങ്ങൾ, കൂട്ടുകാരിൽ നിന്നുള്ള ഒറ്റപ്പെടൽ etc. പ്രോഗ്രാം ഓഫീസർമാരുടെ സഹായത്തോടെ കൺസോളിഡേഷൻ നടത്താം. ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക.
വളണ്ടിയർമാർ തന്നെ ലേണിംഗ്സ്റ്റാറ്റജി നടപ്പിലാക്കുക. സ്റ്റുഡൻ്റ് ടീച്ചിങ്ങിനെ പ്രോത്സാഹിപ്പിക്കുക. ഇത്തരം വിദ്യലയങ്ങളിൽ റിസൾട്ട് മെച്ചപ്പെടുത്തുന്നതിന് വേണ്ടി PTA യും മറ്റ് LSG കളും നടപ്പിലാക്കുന്ന പദ്ധതികൾക്ക് സഹായവും പിന്തുണയും നൽകുക.
മാതൃകാ ചോദ്യപേപ്പർ നൽകി പരീക്ഷ നടത്തുക.
ബോധവത്ക്കരണക്ലാസ്സ് –
രക്ഷിതാക്കൾക്ക് –
പ്രമോട്ടർമാർക്ക് –
വിദ്യാർത്ഥികൾക്ക്
കുട്ടികൾക്ക് പരീക്ഷാ പേടിയും മറ്റ്മാനസിക പ്രയാസങ്ങളും പറയാനും പരിഹരിക്കാനുമായി ഒരു ഫോൺ കോൾ സെൻ്റർ- (NSS pos ഒരുക്കുന്ന ഹെൽപ്പ് ഡെസ്ക്) ആവശ്യത്തിന് അധ്യാപകരില്ലാത്ത സ്കൂളുകളിൽ പെട്ടെന്നുള്ള ഓൺലൈൻ/ഓഫ് ലൈൻ ഇടപെടൽ (കണ്ണൂർ ജില്ലയിലെ ആറളം മോഡൽ )
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വീടുകൾ സന്ദർശിച്ച് പoനത്തിൽ പ്രോത്സാഹനം നൽകുക.
ക്ലസ്റ്റർ, ജില്ലാ, സംസ്ഥാന തലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ പഠനം മികവാർന്നതാക്കാനുള്ള റിസോർസ് ഗ്രൂപ്പുകൾ (കൗൺസിലിംഗ്, മെൻ്ററിംഗ്, വിഷയതല, ടൈം മാനേജ്മെൻ്റ് ഗ്രൂപ്പുകൾ) രൂപീകരിക്കുക