മാറ്റിവച്ച പരീക്ഷകൾ ജൂണിൽ, പരീക്ഷാതീയതി, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  

May 16, 2022 at 5:01 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കോട്ടയം: മെയ് 16, 18 തീയതികളിൽ നടത്താനിരുന്ന് പിന്നീട് മാറ്റി വച്ച ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2020 അഡ്മിഷൻ – റെഗുലർ / 2017 മുതൽ 2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2014, 2015, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
 
പരീക്ഷാഫലം
 
2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ. മലയാളം (പ്രൈവറ്റ് പഠനം – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാഫീസ്
 
ആറാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 30 ന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 16 വരെയും, 525 രൂപ പിഴയോടു കൂടി മെയ് 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 18 നും അപേക്ഷിക്കാം.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

 
ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ – റെഗുലർ) / ഡി.ഡി.എം.സി.എ. (2014, 2015, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 18 വരെയും, 525 രൂപ പിഴയോടു കൂടി മെയ് 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 21 നും അപേക്ഷിക്കാം.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
 
മൂന്നാം സെമസ്റ്റർ എം.ആർക്ക് (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ മെയ് 25 ന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 17 വരെയും, 525 രൂപ പിഴയോടു കൂടി മെയ് 18 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 19 നും അപേക്ഷിക്കാം.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


 
പരീക്ഷാതീയതി
 
നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018,2017 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ്. – 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്) പരീക്ഷകൾ മെയ് 23 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

 
രണ്ടാം സെമസ്റ്റർ എം.എസ്.സി./ എം.കോം./ എം.എ./ എം.സി.ജെ./ എം.എസ്.ഡബ്യു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്. – 2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 18 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


 

Follow us on

Related News