JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി, എഡ്യൂക്കേഷണൽ സൈക്കോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലായുള്ള ഓരോ ഗസ്റ്റ് ലക്ചററുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൈൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
അഭിമുഖ തീയതി: മാത്തമാറ്റിക്‌സ്- മെയ് 25ന് 11 മണിക്ക്.എഡ്യൂക്കേഷണൽ സൈക്കോളജി- മെയ് 26ന് 11 മണിക്ക്.ജ്യോഗ്രഫി- മെയ് 27ന് 11 മണിക്ക്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm@gmail.com. വെബ്‌സൈറ്റ്: https://gctetvpm.ac.in.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം