നാല് വർഷത്തെ ബി.എസ്‌.സി. നഴ്സിങ്: മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ അവസരം

May 12, 2022 at 10:32 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡൽഹി: മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ അവസരമൊരുക്കി 4 വർഷത്തെ ബി.എസ്‌.സി. (നഴ്സിങ്) കോഴ്സ്. പ്രവേശനത്തിനായി മെയ് 12 മുതൽ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പെൺകുട്ടികൾക്കു മാത്രമാണ് അവസരം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാനാകും. കോഴ്സിനു ശേഷം സായുധസേനയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും.

യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെയുള്ള പ്ലസ് ടു (റഗുലർ) ജയം. അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. എൻ.ടി.എ. നടത്തുന്ന നീറ്റ് (യുജി) 2022 യോഗ്യത ഉണ്ടാകണം.

പ്രായപരിധി: അപേക്ഷകർ 1997 ഒക്ടോബർ ഒന്നിനും 2005 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവരാകണം.

അപേക്ഷാ ഫീസ്: 200 രൂപ. പട്ടികവിഭാഗത്തിനു ഫീസ് ഇല്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://joinindianarmy.nic.in

\"\"

Follow us on

Related News