വിവിധ പരീക്ഷകളുടെ വിവരങ്ങൾ, കോണ്ടാക്ട് ക്ലാസ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

May 9, 2022 at 5:12 pm

Follow us on

തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം (2019 പ്രവേശനം) ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ സപ്ലിമെന്ററി പരീക്ഷ 11-ന് നടത്തും. മെയ് അഞ്ച് മുതല്‍ 10 വരെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പരീക്ഷയില്‍ ജയിക്കാത്തവര്‍ക്കും 11-ന്റെ സപ്ലിമെന്ററി പരീക്ഷ എഴുതാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288, 2407 356.

പി.ജി. കോണ്ടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം നാലാം സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക ക്ലാസുകള്‍ 14-ന് അതത് കേന്ദ്രങ്ങളില്‍ നടക്കും. കോഴിക്കോട് ദേവഗിരി കോളേജ് കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ക്ലാസ് സര്‍വകലാശാലാ വിദൂരവിഭാഗം കേന്ദ്രത്തില്‍ പിന്നീട് നടക്കും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. ക്ലാസ് സമയക്രമം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288.

പരീക്ഷാഫലം

എം.എ. സംസ്‌കൃതം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020, എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ സംസ്‌കൃതം, സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍) മെയ് 2020 പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"

പുനഃപരീക്ഷ

നെന്മാറ എന്‍.എസ്.എസ്. കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.എ. സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് നവംബര്‍ 2018 മോഡേണ്‍ ബാങ്കിങ് ആന്‍ഡ് ഇന്‍ഷൂറന്‍സ് പുനഃപരീക്ഷ 17-ന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. വിശവിവരം വെബ്‌സൈറ്റില്‍.

സ്പെഷ്യൽ പരീക്ഷ

സ്‌പോര്‍ട്‌സ്, എന്‍.സി.സി. പങ്കാളിത്തം മൂലം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. റഗുലര്‍ നവംബര്‍ 2020 പരീക്ഷ നഷ്ടമായവര്‍ക്കുള്ള പ്രത്യേക പരീക്ഷ 12-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം: സര്‍വകലാശാലാ ടാഗോര്‍നികേതന്‍ ഹാള്‍.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ യു.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ളലിങ്ക് 16 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 31 വരെയും 170 രൂപ പിഴയോടെ ജൂണ്‍ മൂന്ന് വരെയും അപേക്ഷിക്കാം.

\"\"

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2020, 2021, 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 10 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 23 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 23 വരെയും പിഴയോടെ 25 വരെയും അപേക്ഷിക്കാം.

ഒന്ന്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്), ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 10 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 23 വരെയും പിഴയോടെ 25 വരെയും അപേക്ഷിക്കാം. കോഴ്‌സുകളുടെ പ്രവേശനവര്‍ഷം, സ്‌കീം വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍/ സപ്ലിമെന്ററി ജൂലായ് 2021 പരീക്ഷ 20-ന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News