പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കും: ഇനി പുതിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം

May 2, 2022 at 3:14 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയതിനുള്ള ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പുതിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതുവരെ മൂല്യനിർണ്ണയം നടത്തിയ 28000ത്തോളം ഉത്തരക്കടലാസുകൾ പുതിയ ഉത്തര സൂചിക പ്രകാരം വീണ്ടും മൂല്യനിർണ്ണയതിനു വിധേയമാക്കും. അതേസമയം ഉത്തര സൂചികയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ക്യാമ്പുകൾ ബഹിഷ്‌ക്കരിച്ച സംഭവം അന്വേഷിക്കാൻ പ്രിസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ് അന്വേഷിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഹിഷ്കരണം നടത്തിയ അധ്യാപകർക്ക് ഇതിനോടകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘര്‍ഷവും ഏറ്റവും  ഗൗരവമായി കാണുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ കെമിസ്ട്രി  ഉത്തര സൂചിക പുനഃപരിശോധിച്ച് തയ്യാറാക്കി നല്‍കുന്നതിനായി സര്‍ക്കാര്‍ 15 അധ്യാപകരെ നിയോഗിച്ച് ഉത്തരവായിട്ടുണ്ട് . അതില്‍ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളേജ് അധ്യാപകര്‍ ആണ് . കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം പുതുക്കിയ ഉത്തരസൂചിക പ്രകാരം 04 -05 -2022 ന് പുന:രാരംഭിക്കും . ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും . ഫിസിക്‌സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് ഉള്ളത് .   അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക്  അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല .
ഗുണമേന്മാ വിദ്യാഭ്യാസത്തിനായി ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഏകീകരണ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News