പാകിസ്ഥാനിലെ ഉന്നതപഠനത്തിന് ഇനി ഇന്ത്യയിൽ അംഗീകാരമില്ല: വിലക്ക് നൽകി എഐസിടിഇ

Apr 23, 2022 at 9:26 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: ഇന്ത്യക്കാർ ഉന്നതപഠനം നേടുന്നതിനായി പാകിസ്ഥാനിലേക്ക് പോകുന്നതിന് വിലക്ക് നൽകി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.). ഇനി മുതൽ പാകിസ്ഥാനില്‍നിന്ന് നേടുന്ന ബിരുദത്തിന് ഇന്ത്യയില്‍ യാതൊരു അംഗീകാരവും ഉണ്ടാകില്ല. അവിടെ നിന്ന് നേടുന്ന യോഗ്യതയിലൂടെ തുടര്‍പഠനത്തിനോ ജോലിക്കോ അംഗീകാരം നല്‍കില്ലെന്നും എ.ഐസി.ടി.ഇ. വിജ്ഞാപനത്തിലൂടെ അറിയിച്ചു. പ്രവാസി ഇന്ത്യക്കാർക്കും ഈ വിലക്ക് ബാധകമാണ്.

\"\"

അഭയാര്‍ഥികളായി ഇന്ത്യയിലെത്തി, ഇന്ത്യന്‍പൗരത്വം സ്വീകരിച്ചവര്‍ക്ക് പാകിസ്താനിലെ ബിരുദം അടിസ്ഥാനമാക്കി ജോലിക്ക് അവസരം നല്‍കും. എന്നാല്‍, ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ഇതിന് നിര്‍ബന്ധമാണ്. 2019-ല്‍ പാക് അധിനിവേശ കശ്മീരിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതില്‍നിന്ന് ഇന്ത്യൻ വിദ്യാര്‍ത്ഥികളെ യു.ജി.സി. വിലക്കിയിരുന്നു.

\"\"

Follow us on

Related News