ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: ഈ വരുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് അടക്കം ഇനി ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിലാണ് ഫോക്കസ് ഏരിയ എന്ന സംവിധാനം കൊണ്ടുവന്നത്. ഇപ്പോൾ ആ സാഹചര്യം ഇല്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പാഠപുസ്തകം എന്നത് മുഴുവൻ പഠിക്കാൻ വേണ്ടി ഉള്ളതാണ്. കോവിഡിന്റെ സമയത്ത് പഠനം വേണ്ടത്ര രീതിയിൽ മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് ഫോക്കസ് ഏരിയ നിശ്ചയിച്ചത്.
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷ കുട്ടികൾ ഫോക്കസ് ഏരിയ ഇല്ലാതെത്തന്നെ ഭംഗിയായി എഴുതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമാവധി പാഠഭാഗങ്ങൾ അധ്യാപകർ ഓൺലൈൻ ആയും അല്ലാതെയും പൂർത്തിയാക്കിയിട്ടുണ്ട്. ജൂൺ 2ന് നിശ്ചയിച്ച പ്ലസ് വൺ പരീക്ഷ 13ലേക്ക് മാറ്റി അതിന് മുൻപായി മോഡൽ പരീക്ഷ നടത്തുന്നതും വിദ്യാർത്ഥികളെ സജ്ജരാകാനാണ്. അതുകൊണ്ടുതന്നെ ഫോക്കസ് ഏരിയയുടെ വിഷയം വരുന്നില്ലെന്നും മന്ത്രി പറഞ്ഞു.