പ്രധാന വാർത്തകൾ

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിൽ പി.എച്ച്.ഡി. പ്രവേശനം: മെയ് 10 വരെ അപേക്ഷിക്കാം

Apr 21, 2022 at 2:09 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിൽ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. 2022 ജൂലൈ, 2023 ജനുവരി ബാച്ചുകളിൽ ചേരാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോള്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10. പാര്‍ട്ട് ടൈം, ഫുള്‍ ടൈം എന്നീ വിഭാഗങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപര്‍ക്കും സര്‍വകലാശാല അംഗീകരിച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അപേക്ഷകര്‍ക്കും പിഎച്ച്.ഡി. പാര്‍ട്ട് ടൈം പ്രോഗ്രാമിലേക്കു അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുത്ത ഫുള്‍ ടൈം വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റിയുടെ ഫെല്ലോഷിപ്പ് ലഭിക്കും. ക്യൂ.ഐ.പി, എന്‍.ഡി.എഫ്, ജെ.ആര്‍.എഫ് വിദ്യാര്‍ത്ഥികള്‍ക്കും ഫുള്‍ ടൈം കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. പാര്‍ട്ട് ടൈം പി.എച്ച്.ഡിക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

\"\"

യോഗ്യത: 6.5 സി.ജി.പി.എ യോട് കൂടി എഞ്ചിനീയറിംഗ്/ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ബേസിക് സയന്‍സസ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമോ, ഗവേഷണത്തിലൂടെ എഞ്ചിനീയറിംഗ്/ടെക്‌നോളജി ബിരുദാനന്തര ബിരുദമോ ഉണ്ടാകണം. എസ്.സി, എസ്.ടി, ഒ.ബി.സി. (നോണ്‍ ക്രീമി ലെയര്‍), അംഗപരിമിതര്‍ എന്നീ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടുന്ന മിനിമം സി.ജി.പി.എ 5.5 ആണ്. മാനേജ്‌മെന്റില്‍ പിഎച്ച്.ഡി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമോ, ഏതെങ്കിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മാനേജ്‌മെന്റിലുള്ള പി.ജി. ഡിപ്ലോമയോ, മാനേജ്‌മെന്റ് അനുബന്ധ സ്ട്രീമില്‍ എന്‍ജിനീയറിങ്/ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. അവസാന/പ്രീ-ഫൈനല്‍ സെമസ്റ്ററിന് പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അവസാന ഫലങ്ങളുടെ ഗ്രേഡുകള്‍ക്കൊപ്പം പി.എച്ച്.ഡിക്ക് അപേക്ഷിക്കാം.

\"\"

പ്രവേശനം: പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തിന് അര്‍ഹതയുണ്ടാവുകയുള്ളു. പ്രവേശന പരീക്ഷയിലും ഇന്റര്‍വ്യൂവിലും കൂടി 50 ശതമാനം മാര്‍ക്ക് നേടുന്നവരെ പി.എച്ച്.ഡി. പ്രവേശനത്തിനായി പരിഗണിക്കും.

അപേക്ഷാ ഫീസ്: 1100 രൂപ. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 500 രൂപ.

വിശദ വിവരങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് ആയ https://ktu.edu.in/ സന്ദർശിക്കുക.

\"\"

Follow us on

Related News