JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: സര്‍ക്കാര്‍സ്ഥാപനമായ കെ.ആര്‍. നാരായണന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിൽ ഡിപ്ലോമ, പി.ജി., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഏപ്രില്‍ 28 വൈകിട്ട് ആറ് വരെയും ഫീസടയ്ക്കല്‍ ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചുവരെയും ആണ്. മെയ് 29നാണ് പ്രവേശന പരീക്ഷ. ചലച്ചിത്ര മേഖലയിലുള്ള പ്രോഗ്രാമുകളിലാണ് പ്രവേശനം. എല്ലാ പ്രോഗ്രാമുകളുടെയും ദൈര്‍ഘ്യം രണ്ടുവര്‍ഷമാണ്. തിരുവനന്തപുരം, കൊച്ചി, മുംബൈ എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക.
പരീക്ഷ: രണ്ടുഭാഗങ്ങളിലായി നടത്തുന്ന പരീക്ഷയിൽ പാര്‍ട്ട്-എ ജനറല്‍ അവയര്‍നസും (ഒരുമണിക്കൂര്‍- 50 മാര്‍ക്ക്) പാർട്ട്- ബി സ്‌പെഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (രണ്ടുമണിക്കൂര്‍- 100 മാര്‍ക്ക്) ആണ്. ആദ്യ ഭാഗത്ത് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും രണ്ടാം ഭാഗത്ത് വിവരണാത്മകരീതിയില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളുമായിരിക്കും. രണ്ടാംഘട്ടത്തില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം, അഭിമുഖം എന്നിവയുണ്ടാകും.
ഡിപ്ലോമ കോഴ്‌സുകൾ: ആക്ടിങ്, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ്. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് പ്രോഗ്രാമില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നിശ്ചിത കോണ്‍ഫിഗറേഷനുള്ള ലാപ്‌ടോപ് സ്വന്തമായി വേണ്ടിവരും.
പി.ജി. ഡിപ്ലോമ കോഴ്‌സുകൾ: സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍, എഡിറ്റിങ്, സിനിമാട്ടോഗ്രഫി, ഓഡിയോഗ്രഫി. അംഗീകൃതബിരുദമാണ് യോഗ്യത. സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ ലിറ്ററേച്ചര്‍, അലൈഡ് ആര്‍ട്‌സ് എന്നിവയില്‍ താത്പര്യമുള്ള വായനശീലമുള്ളവരാകണം. ക്രിയേറ്റീവ് റൈറ്റിങ് അഭിരുചി വേണം.
കൂടുതൽ വിവരങ്ങള്‍ക്ക്: https://krnnivsa.com