സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്- സിആപ്റ്റ് സംയുക്തതയിൽ കെ.ജി.റ്റി.ഇ. പ്രിന്‍റിംഗ് ടെക്നോളജി കോഴ്സുകൾ

Apr 18, 2022 at 1:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

എറണാകുളം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (സ്റ്റേറ്റ് സെന്‍റർ ഫോർ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിങ്) ചേർന്ന് തുടക്കം കുറിക്കുന്ന ഒരു വർഷ പ്രീ-പ്രസ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ. പ്രസ് വർക്ക് ആന്‍റ് കെ.ജി.റ്റി.ഇ പോസ്റ്റ് ഓപ്പറേഷന്‍ ആന്‍റ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന ഈ കോഴ്‌സുകൾക്ക് സംസ്ഥാന ഗവണ്മെന്റ് അംഗീകാരമുണ്ട്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ സർട്ടിഫിക്കറ്റുകൾ നൽകുന്ന കോഴ്സിൽ പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി /എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാനപരിധിക്കു വിധേയമായും ഫീസ് ആനുകൂല്യം ലഭിക്കും.

\"\"

അപേക്ഷാ ഫോറം, പ്രോസ്പെക്ടസ് എന്നിവ സെന്‍ററിന്‍റെ പരിശീലന വിഭാഗത്തിൽ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 135 രൂയുടെ മണി ഓർഡറായി ഓഫിസർ ഇന്‍ചാർജ്, സ്റ്റേറ്റ് സെന്‍റർ ഫോ‌ർ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ് ഗവ എൽ.പി സ്കൂൾ കാമ്പസ്, തോട്ടക്കാട്ടുകര.പി.ഒ, ആലുവ 683108 വിലാസത്തിൽ തപാൽ മാർഗവും ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക്: 0484-2605322, 9605022555

\"\"

Follow us on

Related News