JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: ചോദ്യപേപ്പറുകൾ മൊഴിമാറ്റം ചെയ്യുമ്പോഴുണ്ടാവുന്ന പിശകുകൾ പരിഹരിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിൽ കൂടി ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് കേരള പി.എസ്.സി. മനുഷ്യാവകാശ കമ്മിഷനെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തമിഴ് മീഡിയം ചോദ്യ
പേപ്പറുകളിലുണ്ടായ തർജമ പിശകുകൾക്കും അക്ഷരത്തെറ്റുകൾക്കുമെതിരെയുള്ള പരാതിയാണ് പുതിയ ആലോചനക്ക് കാരണമായത്.
സംഭവത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇടപെട്ടിരുന്നു. തർജമ പിശകുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പി.എസ്.സി കമ്മിഷനെ അറിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്ക് ഇഗ്ലീഷിൽ കൂടി ചോദ്യങ്ങൾകൂടി നൽകാനാണ് പി.എസ്.സി ശ്രമം.