പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

Apr 13, 2022 at 9:39 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: ഏപ്രിൽ 19ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്.സി. / എം.കോം. / എം.സി.ജെ. / എം.ടി.എ. / എം.എച്ച്.എം. / എം.എം.എച്ച്. / എം.ടി.ടി.എം. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി), എം.എസ്.ഡബ്ല്യു. (2019 അഡ്മിഷൻ – സപ്ലിമെന്ററി) – സി.എസ്.എസ്. പരീക്ഷകൾ ഏപ്രിൽ 25 ന് ആരംഭിക്കുന്ന വിധം പുന:ക്രമീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാ തീയതി

2021 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ് / 2020 അഡ്മിഷൻ അഡീഷണൽ ഡിഗ്രി വിദ്യാർത്ഥികൾ ഏപ്രിൽ 20 ന് തുടങ്ങുന്ന നാലാം സെമസ്റ്റർ (സി.ബി.സി.എസ്. – 2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്കൊപ്പം പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി, പഴയ സ്‌കീം – 2013-2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 28 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 18 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 19 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 20 നും അപേക്ഷിക്കാം.

\"\"

വൈവാ വോസി

നാലാം സെമസ്റ്റർ എം.എ. മലയാളം – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ) ജനുവരി 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 18 ന് മഹാത്മാഗാന്ധി സർവ്വകലാശാല, പരീക്ഷാഭവനിൽ നടക്കും. വിശദമായ ടൈംടേബിളും വിവരങ്ങളും സർവ്വകലാശാല വെബ്‌സൈറ്റിൽ.

2021 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ വൈവാ വോസി പരീക്ഷ ഏപ്രിൽ 21 മുതൽ 30 വരെ വിവിധ കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

നവംബറിൽ ഐ.ഐ.ആർ.ബി.എസ്. നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി. – കെമിസ്ട്രി / ഫിസിക്‌സ് / ലൈഫ് സയൻസ് / കമ്പ്യൂട്ടർ സയൻസ് – 2020-2025 ബാച്ച്) (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി (നോൺ-സി.എസ്.എസ്. – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 27.

\"\"

2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം പേപ്പറൊന്നിന് 790 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രസീത് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാനതീയതി ഏപ്രിൽ 28. അപേക്ഷാഫോറത്തിന്റെ വില 30 രൂപ അധികമായി നൽകണം.

\"\"

Follow us on

Related News