editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

സ്കൂൾ വിദ്യാഭ്യാസരംഗത്ത് കേരളവുമായി സഹകരിക്കാനൊരുങ്ങി ഫിൻലാന്റ്

Published on : April 13 - 2022 | 8:09 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ മികച്ച മാതൃകയായ ഫിൻലാന്റ് കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ഒരുങ്ങുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും നിലവിൽ സ്കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റി അംഗവുമായ വേണുരാജാമണി മുഖ്യമന്ത്രിയുടേയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഫിൻലാന്റ് അബാസിഡർ റിത്വ കൗക്കു റോണ്ടേ, വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്.
വിശദമായ ചർച്ചകൾക്കായി ഫിൻലാന്റ് അബാസിഡറും വിദ്യാഭ്യാസ പ്രതിനിധിയും 2022 ആഗസ്റ്റിൽ കേരളം സന്ദർശിക്കും.

ചർച്ചകളുടെ തുടക്കം എന്ന നിലയിൽ വെബിനാർ സിരീസ് ആരംഭിക്കും. സ്കൂൾ പാഠ്യപദ്ധതി, അധ്യാപക ശാക്തീകരണം, നിരന്തര മൂല്യനിർണയം, സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങി വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിലായിരിക്കും വെബിനാറുകൾ സംഘടിപ്പിക്കുക. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ച പശ്ചാത്തലത്തിൽ ഫിൻലാന്റുമായുള്ള വിദ്യാഭ്യാസ സഹകരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും.

0 Comments

Related News