editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്‌സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുസ്‌കോൾ കേരള: സൗജന്യ പഠന സഹായി വിതരണംകാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലംഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെപരീക്ഷാ വിജ്ഞാപനം, ഹാൾ ടിക്കറ്റ്, അസി. പ്രഫസർ, കൗൺസലിങ് സൈക്കോളജി: കണ്ണൂർ സർവകലാശാല വാർത്തകൾഎംജി സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ മാര്‍ച്ച് ഒന്നുവരെനാലായിരത്തിലധികം വിദ്യാർത്ഥികൾക്ക് അപ്രന്റിസ്ഷിപ്പ്: ഒരുവർഷത്തെ പരിശീലനംസ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍ മുന്നിൽ: കലാമത്സരങ്ങളില്‍ മലപ്പുറത്തിന്റെ മുന്നേറ്റംമാറ്റിവച്ച ഡിപ്ലോമ പരീക്ഷകൾ പരീക്ഷകൾ ഫെബ്രുവരി 14ന്

കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിച്ച ഗവേഷണം ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

Published on : April 12 - 2022 | 2:15 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്. കേരളം എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ ഉറ്റുനോക്കുന്നു. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. മോഡേണ്‍ മെഡിസിന്‍, ആയര്‍വേദം, ഹോമിയോ എന്നീ മേഖലകളില്‍ ഇനിയും കൂടുതല്‍ ഗവേഷണം നടക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹോമിയോപ്പതി മേഖലയില്‍ പുതിയ പഠനങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഹാര്‍ട്ട്’പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കോവിഡ് കാലത്ത് രോഗ പ്രതിരോധത്തിന് ഹോമിയോപ്പതിക്ക് പ്രധാന സ്ഥാനം നല്‍കിയിരുന്നു. കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥകള്‍ ഉള്‍പ്പെടെ ഏതൊക്കെ തലങ്ങളില്‍ ഇടപെടാന്‍ കഴിയുമെന്ന് നോക്കണം. ചികിത്സയിലും ഗവേഷണം ആവശ്യമാണ്. ഔഷധ സസ്യങ്ങളുടെ ഉത്പാദനത്തിന് ഔഷധകൃഷി പ്രോത്സാഹിപ്പിക്കണം. ഈ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. ലോകത്തിന് മാതൃകയാകാന്‍ ഹോമിയോ സമൂഹത്തിന് കഴിയണം. അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി വ്യക്തമാക്കി. ത്രൈമാസികയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി.സജിത്ബാബു അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എം. വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്.പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ.എം.എന്‍. വിജയാംബിക, ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍രാജ്, എന്‍.എ.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്‍.സജി, ഡോ. ആര്‍.ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments

Related News