പ്രധാനാദ്ധ്യാപക നിയമനം: വ്യക്തതയുമായി വിദ്യാഭ്യാസ വകുപ്പ്

Apr 12, 2022 at 11:01 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സ്കൂളുകളിലെ പ്രധാനാദ്ധ്യാപക നിയമനത്തിൽ രൂപപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാൻ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്.
സീനിയോരിറ്റി ലിസ്റ്റിൽ ടെസ്റ്റ് യോഗ്യത നേടിയ അദ്ധ്യാപകർ മാത്രമുണ്ടെങ്കിൽ
അല്ലെങ്കിൽ ആദ്യസ്ഥാനത്ത് വരുന്നുണ്ടെങ്കിൽ അത്തരം സീനിയോരിറ്റി ലിസ്റ്റിൽ നിന്നും ടെസ്റ്റ് യോഗ്യത നേടിയ അദ്ധ്യാപകനെ ഹെഡ്മാസ്റ്റർ ആയി നിയമിക്കാം. ടെസ്റ്റ് യോഗ്യത നേടാത്തവരും 50 വയസ്സു കഴിഞ്ഞവരുമായ അദ്ധ്യാപകർ മാത്രം ഉൾപ്പെട്ടിട്ടുള്ള സീനിയോരിറ്റി ലിസ്റ്റിൽ നിന്നും കെ.ആർ അദ്ധ്യായം XIV A ചട്ടം 45C
അനുസരിച്ച് സീനിയോരിറ്റി അടിസ്ഥാനമാക്കി ഹെഡ്മാസ്റ്ററായി താൽക്കാലിക നിയമനം നൽകാം.

\"\"

എന്നാൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നിലനിൽക്കുന്ന കേസുകളിലുണ്ടാകുന്ന അന്തിമ വിധിക്ക് വിധേയമാവും നിയമനാംഗീകാര നടപടികൾ. ഇക്കാര്യം നിയമന ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കണം. 50വയസ്സു കഴിയാത്തവരും ടെസ്റ്റ് യോഗ്യത നേടാത്തവരുമായ അദ്ധ്യാപകർ മാത്രം ഉൾപ്പെട്ട സീനിയോറിറ്റി ലിസ്റ്റിൽ നിന്നും താൽക്കാലിക ഹെഡ്മാസ്റ്ററായി മാത്രമാണ് നിയമനം നടത്തേണ്ടത്. 50 വയസ് കഴിഞ്ഞവരെ ടെസ്റ്റ് യോഗ്യതയില്ലെങ്കിലും പ്രധാനാദ്ധ്യാപകരാക്കാം എന്ന നിലയിൽ സർക്കാർ കൊണ്ടുവന്ന ചട്ടം ഭേദഗതിയും തുടർന്നുണ്ടായ നിയമ തർക്കങ്ങളും മൂലമാണ് ആശയക്കുഴപ്പങ്ങൾ ഉടലെടുത്തത്. തുടർന്ന് പല സ്കൂളുകളിലും പ്രധാനാദ്ധ്യാപക നിയമനങ്ങൾ സ്തംഭനാവസ്ഥയിലായി. ഇതോടെയാണ് വിശദീകരണം പുറപ്പെടുവിച്ചിട്ടുള്ളത്.

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...