കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് ജൂലൈയിൽ: മേയ് ആറുവരെ അപേക്ഷിക്കാം

Apr 7, 2022 at 11:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: കേന്ദ്ര സര്‍വകലാശാലകളിലെ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി.) ജൂലൈ ആദ്യ ആഴ്ച്ചയിൽ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ബിരുദ കോഴ്സുകളിലേക്കുള്ള ആദ്യ പൊതുപ്രവേശന പരീക്ഷയാണിത്. ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷയെഴുതാനാകും. ചോദ്യങ്ങള്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും. ഇന്ത്യയില്‍ 547 ഉം വിദേശത്ത് 13 ഉം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈന്‍ ആയിട്ടായിരിക്കും പരീക്ഷ. ഏപ്രില്‍ ആറ് മുതല്‍ മേയ് ആറുവരെ അപേക്ഷിക്കാം.

\"\"

അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 650 രൂപയും ഇഡബ്ലിയുഎസ്, ഒബിസി വിഭാഗങ്ങൾക്ക് 600 രൂപയും എസ്.സി./എസ്. ടി./ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാർക്ക് 550 രൂപയും. മേയ് ആറിനു രാത്രി 11.50 വരെ അപേക്ഷാ ഫീസടയ്ക്കാനാകും.

12-ാം ക്ലാസ് സിലബസില്‍ നിന്നായിരിക്കും പ്രവേശന പരീക്ഷയില്‍ ചോദ്യങ്ങളുണ്ടാവുക. ഇതോടെ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന്റെ മാനദണ്ഡമാകില്ല. ഇതോടൊപ്പം മറ്റ് സര്‍വകലാശാലകളും സി.യു.ഇ.ടി നടത്തി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാമെന്ന് അറിയിച്ചതായി യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ അറിയിച്ചിരുന്നു.

Follow us on

Related News