പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

പ്രീ-പ്രൈമറി ജീവനക്കാരുടെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയത്തിന് 14.88 കോടി അനുവദിച്ചു

Apr 7, 2022 at 4:20 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയ കുടിശ്ശികയിൽ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു. അര്‍ഹരായ ജീവനക്കാര്‍ക്ക് ഓണറേറിയം ഉടൻ മാറി നല്‍കുന്നതിനുളള നിര്‍ദ്ദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകര്‍ത്തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ 2861 അദ്ധ്യാപകര്‍ക്കും 1970 ആയമാര്‍ക്കുമാണ് ഓണറേറിയം ലഭിക്കുക.

\"\"

നിലവില്‍ ജീവനക്കാരുടെ സേവന ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ക്ക് യഥാക്രമം 12,500/-, 12,000/- രൂപയും, ആയമാര്‍ക്ക് 7,500/-, 7,000/- രൂപ നിരക്കില്‍ പ്രതിമാസ ഓണറേറിയം നൽകുന്നുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ ഫണ്ട് അനുവദിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.

\"\"

Follow us on

Related News