പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ സ്റ്റൈപെൻ‌ഡറി ട്രെയിനി: 266 ഒഴിവ്

Apr 6, 2022 at 12:56 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്) സ്റ്റൈപൻഡറി ട്രെയിനി (വിഭാഗം- I & II) തസ്തികയിലേക്കുള്ള 266 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30. എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം

സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-I (ഗ്രൂപ്പ് ബി)- 71: കെമിക്കൽ- 8, രസതന്ത്രം- 2, സിവിൽ- 5, ഇലക്ട്രിക്കൽ- 13, ഇലക്ട്രോണിക്സ്- 4, ഇൻസ്ട്രുമെന്റേഷന്‍- 7, മെക്കാനിക്കൽ- 32 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: എഞ്ചിനീയറിംഗ് വിഷയത്തിൽ ഡിപ്ലോമ.

പ്രതിമാസ ശമ്പളം: 16000/- രൂപ.

സ്റ്റൈപ്പൻഡറി ട്രെയിനി വിഭാഗം-II (ഗ്രൂപ്പ് സി)- 189: പ്ലാന്റ് ഓപ്പറേറ്റർ- 28,എ.സി. മെക്കാനിക്ക്- 15, ഫിറ്റർ- 66, വെൽഡർ- 5, ഇലക്ട്രീഷ്യൻ- 25, ഇലക്ട്രോണിക് മെക്കാനിക്ക്- 18, മെഷീനിസ്റ്റ്- 11, ടർണർ- 4, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)- 2, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 13, വെൽഡർ- 3, ലബോറട്ടറി അസിസ്റ്റന്റ്- 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ എസ്.എസ്‌.എൽ.സി. (സയൻസ്, മാത്‌സ് എന്നിവയ്‌ക്കൊപ്പം), ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ നേടിയിരിക്കണം.

പ്ലാന്റ് ഓപ്പറേറ്റർ: 60% മാർക്കോടെ സയൻസ് സ്ട്രീമിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്കൊപ്പം) എച്ച്.എസ്‍.സി. ചെയ്തിരിക്കണം.

ലബോറട്ടറി അസിസ്റ്റന്റ്: 60% മാർക്കോടെ സയൻസ് സ്ട്രീമിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്കൊപ്പം) എച്ച്.എസ്.സി. പൂർത്തിയാക്കിയിരിക്കണം.

പ്രതിമാസ ശമ്പളം: 10500/- രൂപ.

അപേക്ഷാ ഫീസ്: ഓൺലൈനായിട്ടാണ് ഫീസ് അടക്കേണ്ടത്. കാറ്റഗറി-1-ലെ തസ്തികകൾക്ക് 150 രൂപയും കാറ്റഗറി-II, നേരിട്ടുള്ള റിക്രൂട്ട്മെന്റ് എന്നീ തസ്തികകൾക്ക് 100 രൂപയും ആണ് അപേക്ഷ ഫീസ്. എസ്‌.സി./എസ്.ടി./വനിത/പി.ഡബ്ല്യു.ഡി. ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://barc.gov.in

Follow us on

Related News