JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് പൂർത്തിയായാൽ മതിയാകും. സംസ്ഥാന, കേന്ദ്ര സിലബസുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകളും 5വയസ് കണക്കാക്കിയാകും പ്രവേശനം നൽകുക. പുതിയ ദേശീയ വിദ്യാഭ്യാസ നിയമപ്രകാരം 6വയസ് പൂർത്തിയായാൽ മാത്രമേ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കൂ. എന്നാൽ വരുന്ന അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 5വയസ് പൂർത്തിയായാൽ മതിയാകുമെന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഇതിന് തൊട്ടുപിന്നാലെ സിബിഎസ്ഇ പ്രവേശനത്തിനും 5 വയസ് മതിയെന്ന്
കേരള സിബിഎസ്ഇ സ്കൂൾസ് മാനേജ്മെ
ന്റ് അസോസിയേഷനും തീരുമാനിച്ചു.
സിബിഎസ്ഇ സ്ളുകൾക്ക് അതതു സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന
പ്രവേശന മാനദണ്ഡങ്ങൾ പാലിക്കാമെന്ന സിബിഎസ്ഇ ബോർഡിന്റെ നിർദേശമുണ്ട്.
ഇത് പ്രകാരമാണ് കേരളത്തിൽ സിബിഎസ്ഇ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് മതി എന്ന തീരുമാനം കൈക്കൊണ്ടത്.