അടുത്ത അധ്യയനവർഷം മുതൽ ബിരുദ, പിജി പ്രോഗ്രാമുകൾ പുതിയ സംവിധാനത്തിലേക്ക്: ഇന്റേൺഷിപ് നിർബന്ധമാക്കും

Mar 26, 2022 at 12:39 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് ആദ്യം നടപ്പാക്കാൻ ഒരുങ്ങി കേരള കേന്ദ്ര സർവകലാശാല. അടുത്ത അധ്യയനവർഷം മുതൽ കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദ, പിജി പ്രോഗ്രാമുകൾ പുതിയ സംവിധാനത്തിലേക്ക് മാറും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതിയിലേക്കു മാറുക. കോഴ്സുകൾക്ക് ഭാഷാ വിഷയങ്ങളിലുൾപ്പെടെ
ചുരുങ്ങിയതു രണ്ടാഴ്ചകാലത്തെ ഇന്റേൺഷിപ് നിർബന്ധമാക്കും. പിജി കോഴ്സുകൾക്ക് മൾട്ടിപ്പിൾ എൻട്രി ആൻഡ് എക്സിറ്റ് സംവിധാനം നിലവിൽ വരും. ഈ രീതി അനുസരിച്ച് ഒരുവർഷം കഴിയുമ്പോൾ പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ് വാങ്ങി പഠനം അവസാനിപ്പിക്കാൻ കഴിയും. ഇത്തരത്തിൽ പഠനം അവസാനിപ്പിക്കുന്നവർക്ക്
4 വർഷത്തിനുള്ളിൽ എപ്പോൾ
വേണമെങ്കിലും തിരിച്ചെത്തി പിജി കോഴ്സ് പൂർത്തിയാക്കാനും അവസരം നൽകും. പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ് വാങ്ങി പഠനം അവസാനിപ്പിക്കുന്നവരും ഇന്റേൺഷിപ് പൂർത്തിയാക്കണം.

\"\"


ആദ്യവർഷം ഒരു സർവകലാശാലയിൽ
പഠിച്ചശേഷം രണ്ടാം വർഷം രാജ്യത്തെ
മറ്റൊരു സർവകലാശാലയിൽ പഠിക്കാൻ
അനുവദിക്കുകയെന്ന പുതിയ വിദ്യാഭ്യാസ
നയത്തിലെ നിർദേശം നടപ്പാക്കാനുള്ള
പ്രായോഗിക സാധ്യതകളും സർവകലാശാല തേടുന്നുണ്ട്. 4 വർഷ ബിരുദ പ്രോഗ്രാമുകൾ
ആരംഭിക്കാൻ യുജിസിയുടെ അനുമതി തേടിയിട്ടുണ്ട്. നിലവിൽ കേന്ദ
സർവകലാശാലയ്ക്ക്തി രുവനന്തപുരം സെന്ററിൽ മാത്രമാണു ബിരുദ പ്രോഗ്രാം
ഉള്ളത്. ഇതിനു പുറമേയാണ് പുതിയ 4 വർഷ ബിരുദ പ്രോഗ്രാമുകൾക്കു കൂടി ശ്രമം നടത്തുന്നത്.

\"\"

Follow us on

Related News