JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
രാജസ്ഥാൻ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ, അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ 2659 ഒഴിവും അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടേതാണ്. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്. https://www.dsrvsindia.ac.in എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 20.
യോഗ്യത: പ്ലസ് ടു. ഒപ്പം ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ അഭികാമ്യം.
പ്രായപരിധി: 18–35 (2022 ഓഗസ്റ്റ് ഒന്നിന്). അർഹർക്ക് ഇളവ്.
ശമ്പളം: 11,765–31,540 രൂപ.
തിരഞ്ഞെടുപ്പ്: പരീക്ഷയും ഗ്രൂപ്പ് ഡിസ്കഷനും ഓഗസ്റ്റിൽ. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്സ് & ഇംഗ്ലിഷ്, റൂറൽ ഇന്ത്യ വിഷയങ്ങളിലായി 90 മിനിറ്റ് ആണു പരീക്ഷ. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.
അപ്രന്റിസ്- 340 ഒഴിവ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിലെ 340 അപ്രന്റിസ് ഒഴിവിലേക്ക് 25 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ/യൂണിറ്റ്/വർക്ഷോപ്പുകളിലാണു പരിശീലനം.
ട്രേഡ്,ഒഴിവ്,യോഗ്യത:
കണ്ടന്റ് റൈറ്റർ (186): പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.
ഡേറ്റ എൻട്രി ഓപ്പറേറ്റർ (106): പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.
ഓഫിസ് അസിസ്റ്റന്റ് (48): ബിരുദം, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ. പ്രായം: 18–35. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 11,500–19,200 രൂപ.